പുലിയൻകുളങ്ങര ക്ഷേത്രത്തിൽ വീണ്ടും മോഷണം

കരുനാഗപ്പള്ളി: തിരുവിതാംകൂർ ദേവസ്വം ബോർഡി​െൻറ കീഴിലുള്ള വവ്വാക്കാവ് ജങ്ഷന് സമീപത്തെ പുലിയൻകുളങ്ങര ക്ഷേത്രത്തിൽ വീണ്ടും കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം. മൂന്ന് കാണിക്കവഞ്ചികൾ തകർത്ത് നാൽപതിനായിരത്തോളം രൂപയാണ് അപഹരിച്ചത്. തിങ്കളാഴ്ച രാത്രി ശ്രീകോവിലിന് വെളിയിൽ മുകൾഭാഗത്തായുള്ള ഗ്രില്ല് ഇളക്കിയാണ് മോഷ്ടാവ് ക്ഷേത്രത്തിൽ പ്രവേശിച്ചത്. കൊല്ലത്ത്നിന്നും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരുമെത്തി തെളിവെടുപ്പ് നടത്തി. ക്ഷേത്രത്തിൽ കഴിഞ്ഞമാസം പത്തിനും കാണിക്കവഞ്ചികൾ തകർത്ത് മോഷണം നടന്നിരുന്നു. അന്ന് ഒരുലക്ഷം രൂപയോളം നഷ്ടപ്പെട്ടിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം. കരുനാഗപ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. സ്വദേശി ശാസ്ത്ര കോൺഗ്രസ് അമൃതയിൽ ഉദ്ഘാടനം ചെയ്തു കൊല്ലം: സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിക്കുന്ന 27ാമത് ത്രിദിന സ്വദേശി ശാസ്ത്ര സമ്മേളനത്തിന് അമൃതവിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ തുടക്കമായി. അമൃതഗീതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി. സ്വദേശി ശാസ്ത്ര കോൺഗ്രസ് ചെയർമാൻ ഡോ. എം.ഡി നായർ വിവിധ ശാസ്ത്ര വിഷയങ്ങളിൽ ക്ലാസെടുത്തു. ഡോ. മിറൻഡ, ഡോ. എ.ആർ.എസ്. മേനോൻ, കെ. വിജയചന്ദ്രൻ എന്നിവർ പങ്കെടുത്തു. കൊച്ചി സർവകലാശാല ഫോട്ടോണിക്സ് മുൻമേധാവിയുമായ ഡോ. സി.പി. ഗിരിജാവല്ലഭൻ സി.വി. രാമൻ അനുസ്മരണ പ്രഭാഷണം നടത്തി. സുരേഷ്ഗോപി എം.പി സംസാരിച്ചു. 10 സംസ്ഥാനങ്ങളിലെ 180 ഗവേഷണ സ്ഥാപനങ്ങളിൽനിന്നുള്ള 303 പ്രബന്ധങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും. മുഖ്യവിഷയങ്ങളിലുള്ള പ്രഭാഷണങ്ങളും പാനൽ ചർച്ചയും തുടർന്നുള്ള ദിവസങ്ങളിൽ നടക്കും. അമൃത സ്കൂൾ ഓഫ് ബയോടെക്നോളജി ഡീൻ ഡോ. ബിപിൻ നായർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.