ഒാഹരി വിപണിയിൽ ഉണർവ്

*മ്യൂച്വൽ ഫണ്ട് മേഖലയിൽ ഒരുവർഷത്തിനിെട ജില്ലയിൽ വൻ വളർച്ച ഉണ്ടായെന്ന് ബ്രോക്കിങ് സ്ഥാപനങ്ങൾ കൊല്ലം: നോട്ട് നിരോധനത്തിന് ശേഷം മെച്ചപ്പെട്ടത് മ്യൂച്വൽ ഫണ്ട് മേഖലയിൽ പ്രവർത്തിക്കുന്ന ബ്രോക്കിങ് സ്ഥാപനങ്ങൾ മാത്രം. ഒാഹരി വിപണി നിക്ഷേപത്തിൽ കാര്യമായ പുരോഗതിയിെല്ലങ്കിലും മ്യൂച്വൽ ഫണ്ട് മേഖലയിൽ കഴിഞ്ഞ ഒരുവർഷത്തിനിെട ജില്ലയിൽ വൻവളർച്ച ഉണ്ടായെന്നാണ് ഇക്കൂട്ടർ പറയുന്നത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 40 ശതമാനത്തോളം വളർച്ച ഇൗ മേഖലയിലുണ്ടായതായി കമ്പനികളുടെ ജില്ലയിലെ പ്രതിനിധികൾ പറയുന്നു. ജിയോജിത്, ഷെയർഖാൻ കമ്പനികളാണ് ജില്ലയിൽ ബിസിനസിൽ വലിയവളർച്ച നേടിയതായി അറിയിച്ചത്. മാന്ദ്യം മറികടക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജ് ഇൗ മേഖലയിൽ വീണ്ടും ഉണർവ് സൃഷ്ടിച്ചതായി ഇവർ പറയുന്നു. ഒാഹരി വിപണിയിലും തിരിച്ചടി ഉണ്ടായിട്ടില്ല. മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് ഒാഹരി വിപണിയിൽ നിക്ഷേപകർ കുറവായിരുന്നുവെന്നേയുള്ളൂ. ഇരുമേഖലകളിലും ജില്ലയിൽനിന്നുള്ള നിക്ഷേപകരുടെ എണ്ണത്തിലും നിക്ഷേപതോതിലും വലിയ പുരോഗതിയാണുണ്ടായത്. ചില നിക്ഷേപങ്ങൾക്ക് 30 ശതമാനത്തോളം നേട്ടം ഉണ്ടായിട്ടുണ്ട്. ദൈനംദിന നേട്ടം ലക്ഷ്യമിട്ട് നിക്ഷേപിച്ചവർക്ക് മാത്രമാണ് നേട്ടം ൈകവരിക്കാനാകാതെ പോയത്. ഇത് ജില്ലയിലെ മാത്രം സ്ഥിതിയല്ല. ഇൗ മേഖലയിൽ രാജ്യത്ത് മൊത്തത്തിലുണ്ടായ േനട്ടത്തി​െൻറ ഗുണഫലമാണ് ജില്ലയിലും ഉണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.