കരകയറാനാവാതെ മത്സ്യമേഖല

*നോട്ട് നിരോധനത്തി​െൻറ ഭാഗമായി അടിച്ചേല്‍പിച്ച ഡിജിറ്റല്‍ ഇടപാടുകൾ നിരക്ഷരരായ മത്സ്യത്തൊഴിലാളികളെ വലക്കുകയാണ് കൊല്ലം: നോട്ട് നിരോധനത്തി​െൻറ ആഘാതത്തില്‍നിന്ന് മത്സ്യബന്ധന മേഖല ഇനിയും മുക്തമായിട്ടില്ല. കയറ്റുമതിക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് കാര്യമായ കുഴപ്പങ്ങളിെല്ലങ്കിലും ചെറുകിട കച്ചവടക്കാരെയും മത്സ്യത്തൊഴിലാളികളെയുമാണ് പ്രശ്‌നം ഗുരുതരമായി ബാധിച്ചത്. നോട്ട് നിരോധനത്തി​െൻറ ഭാഗമായി അടിച്ചേല്‍പിച്ച ഡിജിറ്റല്‍ ഇടപാടുകളാണ് മേഖലയിലെ പ്രധാനപ്രശ്‌നം. പൊതുവേ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് നില്‍ക്കുന്നവരും തൊഴിലാളികളും നിരക്ഷരരാണ്. ഇടപാടുകള്‍ ബാങ്കുവഴിയോ ചെക്ക് മുഖേനയോ ആക്കണമെന്നത് ഇവരെ സംബന്ധിച്ചോളം വലിയ വെല്ലുവിളിയാണ്. മത്സ്യം പിടിച്ചുകൊണ്ടുവന്ന് ഹാര്‍ബറിലെത്തിച്ച് ലേലംചെയ്യുമ്പോള്‍ വന്‍കിട ബ്രോക്കര്‍മാര്‍ സാമ്പത്തിക സുതാര്യതക്കുവേണ്ടി പണത്തിന് പകരം ചെക്കാണ് നൽകുന്നത്. ചെക്ക് മാറിയെടുക്കാന്‍ തൊഴിലാളികള്‍ക്ക് മറ്റൊരാളുടെ സഹായംതേടേണ്ട അവസ്ഥയാണ്. വൻകിടക്കാരിൽനിന്നുള്ള ചെക്ക് വഴിയുള്ള കച്ചവടത്തില്‍ മത്സ്യത്തിന് മെച്ചപ്പെട്ട വില കിട്ടുമ്പോള്‍ പണമിടപാട് നടത്തുന്ന ചെറുകിട കച്ചവടക്കാരില്‍നിന്നും മത്സ്യത്തിന് ന്യായമായ വില ലഭിക്കാത്ത സാഹചര്യമുള്ളതായി തൊഴിലാളികള്‍ പറയുന്നു. സ്വന്തം ഹാർബറിൽനിന്ന് ബേപ്പൂരോ തമിഴനാട്ടിലോ മഹാരാഷ്ട്രയിലോ മത്സ്യം വിറ്റഴിക്കാൻ പോകുമ്പോള്‍ പണത്തിന് പകരം ചെക്ക് ലഭിക്കുന്നത് മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. മുന്‍പരിചയമില്ലാത്തവരില്‍ നിന്നുമുള്ള ഇടപാടുകള്‍ പലപ്പോഴും കബളിപ്പിക്കപ്പെടാൻ വരെ അവസരമൊരുക്കുന്നതായും തൊഴിലാളികള്‍ പറയുന്നു. നീണ്ടകര, ശക്തികുളങ്ങര തുറമുഖങ്ങളില്‍ നിന്നടക്കം കൊല്ലം തീരത്തുനിന്ന് ചെറുതും വലുതുമായ മൂവായിരത്തിലേറെ യാനങ്ങള്‍ കടലില്‍പോയിരുന്ന സ്ഥാനത്ത് നോട്ടുനിരോധന കാലയളവില്‍ പകുതിയോളം ബോട്ടുകള്‍ മാത്രമായിരുന്നു കടലില്‍ പോയിരുന്നത്. നിരോധനത്തി​െൻറ ആദ്യനാളുകളിൽ ജില്ലയിലെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ കടുത്തമാന്ദ്യം അനുഭവപ്പെട്ടു. മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങൾക്കും പ്രവര്‍ത്തിക്കാനാവാത്ത സാഹചര്യമുണ്ടായി. ഹാർബറിലെത്തിക്കുന്ന മത്സ്യം വാങ്ങാനാളില്ലാത്ത അവസ്ഥയായിരുന്നു. എന്നാൽ നോട്ട് നിരോധനം കഴിഞ്ഞ് വർഷം ഒന്നുതികയുന്ന അവസരത്തിലും മാന്ദ്യത്തിൽനിന്ന് പൂർണമായി കരകയറാനായിട്ടില്ല. മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴില്‍മേഖലയുടെയും സാമ്പത്തിക ഇടപാടുകളേറെയും സഹകരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ്. നോട്ട് നിരോധത്തിന് ശേഷം സഹകരണ സംഘങ്ങള്‍ക്കുണ്ടായ നിയന്ത്രണങ്ങളും മേഖലയെ ബാധിച്ചു. ആസിഫ് എ. പണയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.