നിവർന്നുനിൽക്കാനാവാതെ ചെറുകിട വ്യവസായ മേഖല

*90 ശതമാനം ചെറുകിട വ്യവസായങ്ങളും പ്രതിസന്ധിയിലായി കൊല്ലം: നോട്ട് നിരോധം വലിയ ആഘാതം സൃഷ്ടിച്ചത് ജില്ലയിലെ ചെറുകിട വ്യവസായ മേഖലയിൽ. അന്നു തുടങ്ങിയ കുഴമറിച്ചിലുകളിൽനിന്ന് നിവർന്നുനിൽക്കാൻ ഇനിയും മിക്കവക്കും കഴിഞ്ഞിട്ടില്ല. പ്രതിസന്ധികളിൽപെട്ട് ജില്ലയിൽ പൂട്ടിപ്പോയത് നിരവധി ചെറുകിട വ്യവസായങ്ങളാണ്. പ്രതിസന്ധിയിലായവയും നിരവധി. ബാങ്ക് വായ്പയെയും നിക്ഷേപെത്തയും ആശ്രയിക്കുന്നവയാണ് ജില്ലയിലെ ചെറുകിട വ്യവസായങ്ങളെല്ലാം. നോട്ട് ക്ഷാമവും അതിനെ തുടർന്ന് വിപണിയിലുണ്ടായ മാന്ദ്യവുമാണ് ചെറുകിട വ്യവസായ മേഖലക്ക് തിരിച്ചടിയായത്. 90 ശതമാനത്തോളം ചെറുകിട വ്യവസായങ്ങളും നോട്ട് നിരോധന കാലത്ത് പ്രതിസന്ധിയിലായിരുന്നു. മിക്കവയും കടക്കെണിയിൽപെട്ട നിലയിലാണിപ്പോൾ. ഇത് അവയിലെ തൊഴിലാളികളുടെ വരുമാനെത്തയും ബാധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.