അഗ്​നിശമന സേനാവിഭാഗത്തെ ആധുനീകരിക്കും ^മന്ത്രി

അഗ്നിശമന സേനാവിഭാഗത്തെ ആധുനീകരിക്കും -മന്ത്രി തിരുവനന്തപുരം: സംസ്ഥാന അഗ്നിശമന സേനാവിഭാഗത്തെ ആധുനീകരിക്കാന്‍ സര്‍ക്കാറില്‍ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഫയര്‍ സർവിസ് ഡ്രൈവേഴ്‌സ് ആൻഡ് മെക്കാനിക്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫയര്‍ഫോഴ്‌സ് ജീവനക്കാരുടെ അംഗസംഖ്യ കുറവാണ്. കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാക്കുന്ന ജോലിയാണ് ഇവര്‍ നിർവഹിക്കുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാകണം. മേഖലയില്‍ ജോലി ചെയ്യുന്നവരുടെ മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും സര്‍ക്കാറി​െൻറ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കെ.എഫ്.എസ്.ഡി സംസ്ഥാന പ്രസിഡൻറ് ടി.യു. ഷാജി അധ്യക്ഷതവഹിച്ചു. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ, ഫയര്‍ഫോഴ്‌സ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി, കെ.എന്‍. ഹരികുമാര്‍, എസ്. വിജയകുമാരന്‍ നായര്‍, ടി. സുരേഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.