നിക്ഷേപകരെ ആകർഷിക്കാനാവാതെ സഹകരണ മേഖല

* വിശ്വാസ്യത തകർത്തത് കള്ളപ്പണ ആരോപണം കൊല്ലം: ജില്ലയിലെ സഹകരണമേഖല നോട്ട് നിരോധന കാലത്തുണ്ടായ പ്രതിസന്ധികളിൽനിന്ന് ഇനിയും പൂർണമായും കരകയറിയിട്ടില്ല. അന്നത്തെ വലിയ പ്രതിസന്ധി തരണംചെയ്െതങ്കിലും അതേൽപിച്ച ആഘാതത്തി​െൻറ അലയൊലികൾ ഇപ്പോഴും നിലനിൽക്കുന്നു. സഹകരണ ബാങ്കുകളിൽ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പ്രചാരണം അവയുടെ വിശ്വാസ്യതയിൽ മങ്ങലേൽപിച്ചതിനാൽ നിക്ഷേപം ഗണ്യമായി കുറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ സഹകരണ ബാങ്കുകൾക്ക് ഉറച്ച പിന്തുണ നൽകിയതിനാലാണ് ഇപ്പോഴും അവ നിലനിൽക്കുന്നത്. എന്നിരുന്നാലും മുൻകാലങ്ങളിലേതുപോലെ നിക്ഷേപകരെ ആകർഷിക്കാൻ ഇനിയും സഹകരണ മേഖലക്കായിട്ടില്ല. പ്രാഥമിക സഹകരണ ബാങ്കുകളാണ് ഇപ്പോഴും പ്രതിസന്ധിയിൽനിന്ന് പൂർണമായും കരകയറാത്തത്. പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാങ്ക് ലൈസൻസില്ലാത്തതാണ് അന്ന് പ്രതിസന്ധിയിലകപ്പെടാൻ കാരണമായത്. നോട്ട് നിരോധനകാലത്തിന് ശേഷം നടന്ന നിക്ഷേപ സമാഹരണ യജ്ഞത്തിൽ മിക്ക പ്രാഥമിക സഹകരണ ബാങ്കുകൾക്കും ലക്ഷ്യം നേടാനായിരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.