യുവജനോത്സവം കഴിഞ്ഞ്​ മടങ്ങവേ മിന്നലേറ്റു; മൂന്ന്​ വിദ്യാർഥികൾ ആശുപത്രിയിൽ

കൊട്ടിയം: മിന്നലേറ്റ് മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്. മൈലാപ്പൂര് എ.കെ.എം.എച്ച്.എസ്.എസിലെ പ്ലസ് വൺ ബയോളജി വിദ്യാർഥികളായ ഉമയനല്ലൂർ പട്ടരുമുക്ക് മുഴങ്ങോടിൽ വീട്ടിൽ നബീൽ, മൈലാപ്പൂര് സുമിതാ മൻസിലിൽ അജാസ്, പേരയം ചരുവിള പുത്തൻവീട്ടിൽ സെയ്ദലി എന്നിവർക്കാണ് പരിക്കേറ്റത്. സെയ്ദലിയുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ട് മേവറം-മൈലാപ്പൂര് റോഡിൽ മുണ്ടുചിറ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂളിലെ യുവജനോത്സവ പരിപാടികൾ കണ്ട് മടങ്ങുകയായിരുന്ന ഇവർ മഴ പെയ്തതിനെ തുടർന്ന് മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. മിന്നലേറ്റ മൂവരും റോഡിലേക്ക് തെറിച്ചുവീണു. നബീൽ ബഹളംവെച്ചതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൂവരെയും പാലത്തറ എൻ.എസ് സഹകരണ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അജാസിനും സെയ് ദലിക്കും ശരീരത്തി​െൻറ വിവിധ ഭാഗങ്ങളിൽ പരിക്കേറ്റിട്ടുണ്ട്. ഇടത്താവളമില്ല; ശബരിമല തീർഥാടകർക്ക് ഇക്കുറിയും അവഗണന പത്തനാപുരം: ശബരിമല തീർഥാടകര്‍ക്ക് പത്തനാപുരത്ത് ഇത്തവണയും മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ഇടത്താവളമില്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി താല്‍ക്കാലിക സംവിധാനമൊരുക്കിയായിരുന്നു അയ്യപ്പന്മാര്‍ക്ക് പത്തനാപുരത്ത് ഇടത്താവളം ക്രമീകരിച്ചിരുന്നത്. നിരവധി വര്‍ഷങ്ങളായി പഞ്ചായത്ത് ബജറ്റില്‍ ഇടത്താവളത്തിനായി തുക വകയിരുത്തുന്നത്. എന്നാല്‍ തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാറില്ല. രണ്ട് വര്‍ഷം മുമ്പ് കല്ലുംകടവ് സ്വകാര്യബസ് സ്റ്റാന്‍ഡില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കിയിരുന്നു. കഴിഞ്ഞവര്‍ഷം സാംസ്കാരികനിലയം തീർഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. മണ്ഡലകാലം ആരംഭിച്ചാൽ ആയിരക്കണക്കിന് തീർഥാടകരാണ് പത്തനാപുരം വഴി ശബരിമലക്ക് പോകുന്നത്. കല്ലുംകടവിലെ പഞ്ചായത്ത് വക ഭൂമിയില്‍ ഇടത്താവളം ഒരുക്കാന്‍ സ്ഥലസൗകര്യം ഉണ്ടെങ്കിലും നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല. കാല്‍നടയായും മറ്റും പോകുന്ന തീർഥാടകര്‍ പത്തനാപുരത്ത് എത്തുമ്പോള്‍ കടത്തിണ്ണകളും മരത്തണലും മാത്രമാണ് ആശ്രയം. കല്ലുംകടവ് തോടിന് സമീപമുള്ള ഭൂമി റവന്യൂ വകുപ്പ് അളന്ന് തിരിച്ചിരുന്നു. എന്നാൽ അവിടെയും നിർമാണം ആരംഭിച്ചില്ല. നഗരത്തിലൂടെ കല്ലുംകടവ് തോട് ഒഴുകുന്നതിനാൽ അവിടെ കുളിക്കാനുള്ള സൗകര്യവും ഒരുക്കാൻ കഴിയും. പുനലൂർ കഴിഞ്ഞാൽ അടുത്ത ഇടത്താവളം പത്തനംതിട്ട ജില്ലയിലാണ്. എല്ലാവര്‍ഷവും പഞ്ചായത്ത് ബജറ്റില്‍ 10 ലക്ഷത്തില്‍ കുറയാതെ തുക വകയിരുത്താറുണ്ടെങ്കിലും അത് വകമാറ്റി ചെലവഴിക്കുന്നതാണ് പതിവ് രീതി. ശബരീ ബൈപാസിലൂടെയും കെ.പി റോഡിലൂടെയും എത്തുന്ന നിരവധി തീർഥാടകർ ഏറെ ബുദ്ധിമുട്ടുകയാണ്. മണ്ഡലക്കാലം ആരംഭിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനിൽക്കെ ഇടത്താവളത്തിന് നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.