അൽത്താഫിന്​ സുമനസ്സുകളുടെ കൈത്താങ്ങ്​ വേണം; മജ്ജ മാറ്റിവെക്കാൻ

വിഴിഞ്ഞം: തിരുവനന്തപുരം വിഴിഞ്ഞം സ്വദേശിയായ അൽത്താഫ് മുഹമ്മദ് എന്ന 11 വയസ്സുകാരൻ സുമനസ്സുകളുടെ കൈത്താങ്ങ് കാത്തിരിക്കുന്നു; മജ്ജ മാറ്റിവെക്കുന്നതിന്. തലസീമിയ രോഗം ബാധിച്ച ഇൗ ബാലന് മജ്ജ മാറ്റിവെക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയിരിക്കുകയാണ്. പക്ഷേ, അതിനാവശ്യമായ ഭീമമായ തുക കണ്ടെത്താൻ വഴിയില്ലാതെ വിഷമിക്കുകയാണ് നിർധന കുടുംബം. അൽത്താഫി​െൻറ ഇരട്ട സഹോദരൻ ആദിൽ മുഹമ്മദിനും ഇതേ അസുഖമായിരുന്നു. ഉള്ളതൊക്കെ വിറ്റുപെറുക്കി കുടുംബം ഡൽഹി ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസിൽ ചികിത്സക്ക് എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. 2014 ഡിസംബർ ആറിന് ആദിൽ മരണപ്പെട്ടു. വിഴിഞ്ഞം ആഴാകുളത്ത് വാടകക്ക് തട്ടുകട നടത്തുന്ന, ഷമീം മൻസിലിൽ മുബാറക് അലിയുടെ മകനാണ് അൽത്താഫ് മുഹമ്മദ്. ജനിച്ച് ആറാം മാസത്തിൽ ഇൗ അസുഖം ബാധിച്ചതാണ്. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. മൂന്നാഴ്ച കൂടുേമ്പാൾ രക്തം മാറ്റിക്കയറ്റണം. അസുഖം ഭേദമാകണമെങ്കിൽ മജ്ജ മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. ഇതിനുള്ള സൗകര്യം എസ്.എ.ടിയിലില്ല. വെല്ലൂർ സി.എം.സിയിൽ നടത്തിയ പരിശോധനയിൽ മുബാറക് അലിയുടെ മജ്ജ മകേൻറതുമായി യോജിക്കുമെന്ന് വ്യക്തമായി. എന്നാൽ, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണമെങ്കിൽ 20 ലക്ഷം രൂപ ചെലവുവരും. കൂടാതെ, ആറുമാസത്തെ തുടർ ചികിത്സക്കായി 15 ലക്ഷം രൂപ വേറെയും വേണ്ടിവരും. ഇത്രയും തുക കണ്ടെത്തുക ഇൗ കുടുംബത്തെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്. മുബാറക് അലിയും ഭാര്യയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം വാടക വീട്ടിലാണ് കഴിയുന്നത്. ഇവരുടെ ദുരവസ്ഥ കണ്ടറിഞ്ഞ് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി രക്ഷാധികാരിയും എ. അബ്ദുൽ റഷീദ് പ്രസിഡൻറും അബ്ദുൽ കരീം ജനറൽ സെക്രട്ടറിയുമായി ചികിത്സ സഹായ നിധി രൂപവത്കരിച്ച് വിഴിഞ്ഞം ഫെഡറൽ ബാങ്ക് ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. (A/C No 10220100255175, IFSC: FDRL0001022, M/S Althaf Chikithsa Sahaya Nidhi). വിവരങ്ങൾക്ക് ഫോൺ: 8547399680 (അബ്ദുൽ റഷീദ്) Photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.