കശുവണ്ടി മേഖല അണ്ടിപ്പരിപ്പ് വാങ്ങാനാളില്ല; നഷ്​ടം കുന്നോളം

* കാഷ്യു കോർപറേഷന് ലക്ഷങ്ങളുടെ നഷ്ടം കൊല്ലം: നോട്ട് നിരോധനം ജില്ലയുടെ പ്രധാന സാമ്പത്തിക ഉറവിടമായ കശുവണ്ടി മേഖലക്ക് ഏൽപിച്ച ആഘാതം ചെറുതല്ല. കാഷ്യു കോർപറേഷൻ പത്തു ദിവസം െകാണ്ട് രണ്ടരലക്ഷം കിലോ പരിപ്പാണ് കേമ്പാളത്തിൽ ഇറക്കുന്നത്. ഇതിൽ ഭൂരിഭാഗവും ആഭ്യന്തര വിപണിയിലായിരുന്നു വിറ്റുപോയിരുന്നത്. നോട്ടു നിരോധനത്തിനുശേഷം പരിപ്പ് വാങ്ങാനാളില്ലാതെ കേമ്പാളത്തിൽ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കെട്ടിക്കിടക്കുന്ന പരിപ്പ് നശിച്ചുപോകുന്നതിനാൽ കാഷ്യു കോർപറേഷൻ കയറ്റി അയക്കാൻ നിർബന്ധിതരാകുന്നു. കയറ്റി അയക്കുന്ന പരിപ്പിന് ഒരു കണ്ടെയ്നറി​െൻറ പുറത്ത് നാലു ലക്ഷം രൂപ വരെ കുറച്ചേ കോർപറേഷന് ലഭിക്കുകയുള്ളൂ. പരിപ്പ് കയറ്റി അയക്കുേമ്പാൾ വരുമാനത്തിൽ ഉണ്ടാകുന്ന കുറവിന് പരിഹാരമായി കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കിഴിച്ചാലും രണ്ടര മുതൽ മൂന്നുലക്ഷം വരെ നഷ്ടം ഉണ്ടാകും. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപയാണ് കോർപറേഷന് നഷ്ടമായത്. നേരത്തേ ഡൽഹി, ബോംബെ, മംഗലാപുരം തുടങ്ങിയ മാർക്കറ്റുകളിൽനിന്ന് ടെൻഡർ പിടിക്കാൻ എത്തിയിരുന്ന വ്യാപാരികളൊന്നും പഴയതുപോലെ കാഷ്യു കോർപറേഷനെ സമീപിക്കാത്തത് മാന്ദ്യത്തിന് ആക്കംകൂട്ടി. മാത്രമല്ല വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന തോട്ടണ്ടിയുടെ വിലയും ഉത്പാദനം കഴിഞ്ഞ് വിപണനം നടത്തുന്ന പരിപ്പി​െൻറ വിലയും തട്ടിച്ചുനോക്കുേമ്പാൾ പലപ്പോഴും നഷ്ടമാണ്. ആളുകളുടെ കൈയിൽ പണം ഇല്ലാതായതോടെ അണ്ടിപ്പരിപ്പ് വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുേമ്പാൾ വിലകുറക്കാനും കയറ്റി അയക്കാനും കോർപറേഷൻ നിർബന്ധിതരാവുകയാണ്. പല സ്വകാര്യ കശുവണ്ടി ഫാക്ടറികളിലും അവരുടെ നഷ്ടം നികത്താൻ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുകയും ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ചെയ്യുന്നുണ്ട്. നോട്ട് നിരോധനം കശുവണ്ടിപ്പരിപ്പി​െൻറ ആഭ്യന്തര വിൽപനയിൽ 50 മുതൽ 60 ശതമാനം വരെ കുറവുണ്ടാക്കിയതായി കാഷ്യു വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ 'മാധ്യമ'ത്തോട് പറഞ്ഞു. ആസിഫ് എ. പണയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.