മ​ന്ത്രി വിളിച്ച ചർച്ചയിൽ ധാരണ: ​​ട്രെയിലർ തൊഴിലാളികളുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം: വല്ലാർപാടത്ത് ഒരു വിഭാഗം കെണ്ടയ്നർ ട്രെയിലർ തൊഴിലാളികൾ ഏഴു ദിവസമായി നടത്തുന്ന സമരം പിൻവലിച്ചു. ചൊവ്വാഴ്ച മന്ത്രി തോമസ് ചാണ്ടിയുമായി സമരപ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ഒാവർ ലോഡി​െൻറ പേരിൽ ലൈസൻസ് റദ്ദാക്കലടക്കം ഡ്രൈവർമാരെ പീഡിപ്പിക്കുന്ന മോേട്ടാർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടന്നത്. ഡ്രൈവർമാർക്കെതിരെ നടപടിയുണ്ടാകില്ലെന്ന് മന്ത്രി ഉറപ്പുനൽകിയതായി സമരസമിതി ഭാരവാഹികൾ പറഞ്ഞു. ഇൗ വിഷയത്തിൽ കഴിഞ്ഞ ആഗസ്റ്റ് 21ന് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിയുടെ ഉറപ്പിൽ സമരം പിൻവലിച്ചു. എന്നാൽ 21ന് ശേഷം ആറ് ഡ്രൈവർമാരുടെ ലൈസൻസാണ് ഒാവർലോഡി​െൻറ പേരിൽ റദ്ദാക്കിയത്. റോഡ് നിയമങ്ങളും ഡ്രൈവിങ്ങുമായി ബന്ധപ്പെട്ട ചട്ടങ്ങളും ഡ്രൈവർക്ക് ബാധകമാണെങ്കിലും ഒാവർലോഡ് തങ്ങളുടെ കുറ്റമല്ലെന്നാണ് സമരക്കാരുടെ വാദം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.