സ്​കൂളിന്​ മുന്നിലെ ജലസംഭരണി വളപ്പിൽ കാടുകയറി; ഇഴജന്തു ഭീഷണിയിൽ കുട്ടികളും അധ്യാപകരും

പരവൂർ: നഗരഹൃദയത്തിലെ സ്കൂളിന് മുന്നിലുള്ള ജലസംഭരണി വളപ്പിൽ കാടുകയറിയതുമൂലം കുട്ടികളും അധ്യാപകരും ഇഴജന്തു ഭീഷണിയിൽ. പരവൂർ കോട്ടപ്പുറം ഗവ. എൽ.പി സ്കൂളിനോട് ചേർന്നുള്ള ജലസംഭരണി വളപ്പിലാണ് മതിലിനേക്കാൾ ഉയരത്തിൽ കാടുംപടർപ്പും വളർന്നിരിക്കുന്നത്. ഏതാനും വർഷം മുമ്പ് സ്കൂൾ വളപ്പിൽനിന്ന് കുറച്ച് സ്ഥലം നഗരസഭ ഏറ്റെടുത്ത് ജലസംഭരണി നിർമിക്കുന്നതിന് ജലവിഭവവകുപ്പിന് കൈമാറുകയായിരുന്നു. സ്ഥലപരിമിതിമൂലം ബുദ്ധിമുട്ടുന്ന സ്കൂൾ വളപ്പിൽ നിന്നും സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ അന്ന് പ്രതിഷേധമുയർന്നിരുന്നു. സ്കൂൾ കെട്ടിടത്തോട് ചേർന്ന് ജലസംഭരണി നിർമിക്കുന്നത് സുരക്ഷ ഭീഷണിയുണ്ടാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ഇതെല്ലാം അവഗണിച്ചാണ് നഗരസഭ അധികൃതർ സ്ഥലം ഏറ്റെടുത്തത്. ടാങ്ക് നിർമിച്ച ശേഷം വളപ്പ് മതിൽ കെട്ടിത്തിരിച്ച് ഗേറ്റ് സ്ഥാപിച്ചു. വളപ്പിൽ വളർന്ന കാടുംപടർപ്പും യഥാസമയം നീക്കംചെയ്യുമെന്നും വിദ്യാർഥികൾക്ക് ഒരു കാരണവശാലും ഭീഷണിയുണ്ടാവില്ലെന്നും നഗരസഭ അധികൃതർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഒരിക്കൽപോലും ഇവിടത്തെ കാട് വെട്ടിമാറ്റാൻ തയാറായിട്ടില്ല. വളപ്പി​െൻറ ഗേറ്റ് തുറന്നുതന്നെ കിടക്കുന്നതിനാൽ ടാങ്കിന് കീഴിൽ തെരുവുനായ്ക്കൾ താവളമാക്കിയിരിക്കുന്നു. ഇവ പലപ്പോഴും പുറത്തേക്കുവരുന്നതും കുട്ടികൾക്ക് ഭീഷണിയാവുന്നുണ്ട്. തേവലക്കരയിൽ ആരോഗ്യസമുച്ചയം അനിവാര്യം -പ്രേമചന്ദ്രൻ ചവറ: തേവലക്കരയിലെ ജനങ്ങൾക്ക് എല്ലാവിഭാഗത്തിലും മികച്ച ചികിത്സ ലഭ്യമാക്കാൻ ആരോഗ്യസമുച്ചയം അനിവാര്യമാെണന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. തേവലക്കര പ്രാഥമികാരോഗ്യ കേന്ദ്ര കോമ്പൗണ്ടിൽ നിർമിച്ച ആയുർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ. വിജയൻപിള്ള എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി പിള്ള, കെ.എ. നിയാസ്, ബി. സേതുലക്ഷ്മി എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ, പഠനോപകരണ വിതരണം, അനുമോദനം എന്നിവ നിർവഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഗായത്രീ ദേവി, റഷീദാ നാസർ, കോയിവിള സൈമൺ, ബി. രാജേഷ് കുമാർ, സുജാത രാജേന്ദ്രൻ, പ്രിയങ്ക സലീം, പഞ്ചായത്ത് സെക്രട്ടറി ത്വാഹ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.