കാറിലെത്തിയ സംഘം യുവാവിനെ കുത്തിപ്പരിക്കേൽപിച്ചു

ചവറ: . തെക്കുംഭാഗം സ്വദേശി ശ്രീഹരിക്കാണ് കുത്തേറ്റത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ശ്രീഹരിയും സുഹൃത്തും കടയിൽനിന്ന് സാധനം വാങ്ങി തിരികെ ബൈക്കിൽ പോകുന്നതിനിടയിൽ കാറിലെത്തിയ സംഘം സിഗററ്റ് വാങ്ങിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് നിഷേധിച്ചപ്പോൾ വാക്കേറ്റമുണ്ടാവുകയും ശ്രീഹരിയെ കുത്തുകയുമായിരുന്നു. അക്രമികളെ സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിറിഞ്ഞിട്ടുണ്ടന്നും ഉടൻ പിടികൂടുമെന്നും എസ്.ഐ ജയകുമാർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.