ക്ഷേത്രം ഏറ്റെടുത്തത്​ മതസ്വാതന്ത്ര്യ ധ്വംസനം ^കുമ്മനം

ക്ഷേത്രം ഏറ്റെടുത്തത് മതസ്വാതന്ത്ര്യ ധ്വംസനം -കുമ്മനം തിരുവനന്തപുരം: ഇരുട്ടി​െൻറ മറവിൽ പൊലീസ് സന്നാഹത്തോടെ മലബാർ ദേവസ്വം ബോർഡ് അധികൃതർ ഗുരുവായൂർ പാർഥസാരഥി ക്ഷേത്രത്തി​െൻറ പൂട്ടുകുത്തിത്തുറന്ന് ക്ഷേത്രം ഏറ്റെടുത്ത നടപടി മതസ്വാതന്ത്ര്യ ധ്വംസനവും ഭരണഘടനാ ലംഘനവുമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മതേതര സർക്കാർ ഹിന്ദുക്കളുടെ ആരാധന കേന്ദ്രം ഏകപക്ഷീയമായി ഏറ്റെടുത്തത് മതേതര മൂല്യങ്ങൾക്കും സാമാന്യ മര്യാദക്കും നിരക്കാത്തതാണ്. വിവിധ മതസ്ഥരുടെ ആരാധനകേന്ദ്രങ്ങളിലെ ഭരണപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുകയും ഭരണം ഏറ്റെടുക്കുകയും ചെയ്യുന്ന പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇട നൽകും. ക്രൈസ്തവ സഭകളിലെ ആഭ്യന്തര പ്രശ്നങ്ങളുടെയും മുസ്ലിം പള്ളികളിലെ ഭരണപരമായ തർക്കങ്ങളുടെയും പേരിൽ അവയുടെ ഭരണത്തിൽ സർക്കാർ ഇടപെടാറില്ല. കീഴ്വഴക്കം ലംഘിച്ചാണ് ക്ഷേത്രം ചൊവ്വാഴ്ച ഏറ്റെടുത്തതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.