++++++ഇൗ വാർത്ത കൊടുക്കു​േമ്പാൾ പേജ്​ അഞ്ചിലെ ഉദയഭാനും വാർത്ത ഒഴിവാക്കണം++++++++ ഉദയഭാനുവിൽ ഗൂഢാലോചനയുറപ്പിച്ച് പൊലീസ്

തൃശൂര്‍: ചാലക്കുടി പരിയാരത്ത് വസ്തു ഇടപാടുകാരൻ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ കേസിലെ ഏഴാം പ്രതി അഭിഭാഷകൻ സി.പി. ഉദയഭാനുവിനെതിരെ ഗൂഢാലോചന കുറ്റം പൊലീസ് ഉറപ്പിച്ചു. രാജീവിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് പാലക്കാടാണെന്നും അന്വേഷണ സംഘം സ്ഥിരീകരിക്കുന്നു. ഉദയഭാനുവുമായി പാലക്കാട് മുതലമടയിൽ രാജീവി​െൻറ ഇടനിലയിൽ ഉദയഭാനു വാങ്ങാൻ തീരുമാനിച്ച സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. പാലക്കാട് ചിറ്റൂര്‍ താലൂക്കില്‍ മുതലമടയില്‍ 3.14 കോടി വരുന്ന 16 ഏക്കര്‍ വാങ്ങാനായിരുന്നു തീരുമാനം. ഈ വസ്തുവിന് അഭിഭാഷകന്‍ 50 ലക്ഷം മുന്‍കൂര്‍ നല്‍കി. 2016 ജൂലൈയിലായിരുന്നു കരാർ. നോട്ട് നിരോധനം വന്നതോടെ ഇടപാട് നടന്നില്ല. രാജീവ് തുക കക്ഷികള്‍ക്ക് നല്‍കിയിരുന്നില്ല. ഇത് രാജീവുമായുള്ള വൈരാഗ്യത്തിന് കാരണമായിരുന്നു. വസ്തു ഇടപാട് നടക്കാതെ പോയതിന് കാരണം ഉദയഭാനുവാണെന്ന് കാണിച്ച് ഹൈകോടതിയിൽ രാജീവ് പരാതി നൽകിയിരുന്നു. ഉദയഭാനു രാജീവുമൊത്തും, മറ്റു ചിലരുമായും ഇവിടെയെത്തിയിരുന്നതായി സ്ഥലം പരിപാലിക്കുന്ന ദാസൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. രാജീവിനെ തട്ടിക്കൊണ്ടു പോവുന്നതിന് ആലോചന നടത്തിയത് ഇവിടെയാവാമെന്നാണ് പൊലീസി​െൻറ വിലയിരുത്തൽ. അങ്കമാലിയിൽ മറ്റൊരു സ്ഥലമിടപാടും രാജീവുമായി ഉണ്ടായിരുന്നു. ഉദയഭാനുവുമായി മുതലമടയിലും, വടക്കഞ്ചേരിയിൽ ജോണിയും രഞ്ജിത്തും ഒളിവിൽ കഴിഞ്ഞിരുന്ന റബർ എസ്റ്റേറ്റിലും പോയിരുന്നതായി ഉദയഭാനുവി​െൻറ ഡ്രൈവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ അന്വേഷണോദ്യോഗസ്ഥൻ ഡിവൈ.എസ്.പി ഷംസുദ്ദീനും, പുതുക്കാട് സി.ഐ എസ്.പി. സുധീരനും ചേർന്നാണ് പാലക്കാട്ടേക്ക് തെളിവെടുപ്പിനായി പോയത്. വൈകീട്ട് മടങ്ങിയെത്തി വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും ഗൂഢാലോചന സംബന്ധിച്ച ചോദ്യങ്ങളോടൊന്നും ഉദയഭാനു പ്രതികരിച്ചില്ല. ഇടപാടുണ്ടായിരുന്നുവെന്ന് സമ്മതിച്ച ഉദയഭാനു വൈരാഗ്യമില്ലായിരുന്നുവെന്നും, കൊലപ്പെടുത്താൻ നിർദേശിച്ചിട്ടുമില്ലായിരുന്നുവെന്നാണ് മറുപടി നൽകിയത്. യാത്രാക്ഷീണത്തെത്തുടർന്ന് ചൊവ്വാഴ്ച കൂടുതൽ ചോദ്യം ചെയ്യലിന് വിധേയമാക്കിയില്ല. ബുധനാഴ്ച വീണ്ടും ചോദ്യം ചെയ്യൽ തുടരും. വ്യാഴാഴ്ച രാവിലെ 11ന് ഹാജരാക്കണമെന്നാണ് കോടതി കസ്റ്റഡിയിൽ വിടുമ്പോൾ നിർദേശിച്ചതെങ്കിലും, ചോദ്യം ചെയ്യൽ പൂർത്തിയാക്കി ബുധനാഴ്ച വൈകീട്ട് ഹാജരാക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.