ഇടയത്ത്​ മോഷണം വ്യാപകം

അഞ്ചൽ: അറയ്ക്കൽ വില്ലേജിലെ ഇടയത്തും പരിസരപ്രദേശത്തും മോഷണം വ്യാപകമാവുന്നു. വാഴക്കുല, റബർ ഷീറ്റ്, പാക്ക്, മരച്ചീനി തുടങ്ങിയവയാണ് പതിവായി മോഷ്ടിക്കപ്പെടുന്നത്. ഇടയം അംബിക മന്ദിരത്തിൽ സുരേഷ് ബാബുവി​െൻറ വാഴത്തോട്ടത്തിൽനിന്ന് വാഴക്കുലകൾ, ഇടയത്ത് ശുഭാമന്ദിരത്തിൽ സുരേന്ദ്ര​െൻറ കൃഷിസ്ഥലത്ത് നിന്നും വാഴക്കുലകൾ, മരച്ചീനി, കടുമങ്ങാട് കോണത്ത് വയലിൽ നിന്നും പാക്ക്, ഇടയത്ത് വസന്ത വിലാസത്തിൽ സുഗത​െൻറ വീട്ടിൽനിന്നും റബർഷീറ്റ് എന്നിവയാണ് മോഷണംപോയതായി പൊലീസിൽ പരാതിലഭിച്ചത്. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇവിടെനിന്ന് മോഷണവും പൊതുസ്ഥലങ്ങളിലെ മദ്യപാനവും സംബന്ധിച്ച് നിരവധിപരാതികളാണ് ഉയർന്നിട്ടുള്ളത്. പൊലീസ് രാത്രി പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.