കരിച്ചാറ സൗഹൃദവേദി വാർഷികം

കഴക്കൂട്ടം: കരിച്ചാറ സൗഹൃദ വേദിയുടെ ഒന്നാം വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കരിച്ചാറ ക്ഷേത്ര അങ്കണം, ജുമാമസ്‌ജിദ്, അപ്പോളോ അമ്മ ത്രേസ്യ ചർച്ച് എന്നിവിടങ്ങളിൽ വിവിധ മതമേലധ്യക്ഷരുടെ നേതൃത്വത്തിൽ സൗഹൃദമരം നടൽ നടന്നു. ഗവ. എൽ.പി സ്കൂൾ കുട്ടികൾക്ക് സദ്യ, സാംസ്കാരിക സമ്മേളനം, 'കൈയുറ' പാവനാടകാവതരണം, വർണമഴ, പാട്ടരങ്ങ് തുടങ്ങിയ പരിപാടികളും സംഘടിപ്പിച്ചിരുന്നു. സൗഹൃദ മരം നടൽ പരിപാടിക്ക് ഫാ. അസീസി ജോൺ, ഇമാം അലി അക്ബർ, തന്ത്രി രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഡിവൈ.എസ്.പി മുഹമ്മദ് ഷാഫി, അഡ്വ. സിറാജുദ്ദീൻ, ഉബൈദ് മുഹമ്മദ്, ശിവൻ, ജൗഹറ, അപ്പു നെടുങ്കോടൻ, ചെല്ലമ്മ എന്നിവരെ ആദരിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കലും ചികിത്സ സഹായ വിതരണവും ഉണ്ടായിരുന്നു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി ചെയർമാൻ ടി.ജി. സുരേന്ദ്രൻ അധ‍്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഉഷാ കുമാരി, വൈസ് പ്രസിഡൻറ് പൊടിമോൻ അഷ്റഫ്, ബ്ലോക്ക് അംഗം അഡ്വ. അൽത്താഫ്, സുനിത, എൻ. പ്രഭ, കൃഷ്ണൻ, ഡോ. സുൽഫിക്കർ, ലീല ടീച്ചർ, കാസിംപിള്ള, വാസുദേവൻ നായർ എന്നിവർ പെങ്കടുത്തു. പ്രോഗ്രാം കൺവീനർ അമീർ കണ്ടൽ സ്വാഗതവും പീരുമുഹമ്മദ് നന്ദിയും പറഞ്ഞു. cap കരിച്ചാറ സൗഹൃദ വേദി വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.