ഹാർഡ്​വെയർ വ്യവസായ വികസനത്തിന് പ്രമുഖ െഎ.ടി കമ്പനികളുമായി ധാരണപത്രം ഒപ്പിട്ടു

തിരുവനന്തപുരം: ഹാർഡ്വെയർ ഉൽപാദന രംഗത്ത് സംസ്ഥാനത്തിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇൻറൽ ഇന്ത്യയുമായും പ്രമുഖ സാങ്കേതിക സേവന കമ്പനിയായ യു.എസ്.ടി ഗ്ലോബലുമായും സർക്കാർ ധാരണപത്രം ഒപ്പിട്ടു. സംസ്ഥാനത്ത് ഇലക്േട്രാണിക് ഹാർഡ്വെയർ വ്യവസായങ്ങളുടെ ആവാസവ്യവസ്ഥ വികസിപ്പിച്ചെടുക്കുന്ന പദ്ധതി കേരള ഹാർഡ്വെയർ മിഷൻ, കെൽേട്രാൺ എന്നിവയുമായി ചേർന്ന് ഇൻറലും യു.എസ്.ടി ഗ്ലോബലും തയാറാക്കും. ലാപ്ടോപ്പുകൾ, സെർവർ ഘടകങ്ങൾ മുതലായവയുടെ ഉൽപാദന രംഗത്ത് കേരളത്തിന് വലിയ സാധ്യതകൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പഠന റിപ്പോർട്ട് ഡിസംബർ 31-ന് മുമ്പ് സർക്കാറിന് സമർപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയ​െൻറ സാന്നിധ്യത്തിലാണ് ഇൻറലുമായും യു.എസ്.ടി ഗ്ലോബലുമായും ധാരണപത്രം ഒപ്പിട്ടത്. ഐ.ടി സെക്രട്ടറി എം. ശിവശങ്കർ, ഇൻറൽ ഇന്ത്യ മാർക്കറ്റിങ് വിഭാഗം എം.ഡി പ്രകാശ് മല്യ, ഇൻറൽ ഇന്ത്യ സ്ട്രാറ്റജിക് െഡവലപ്മ​െൻറ് ഡയറക്ടർ ജിതേന്ദ്ര ഛദ്ദ, യു.എസ്.ടി. ഗ്ലോബൽ സെമി കണ്ടക്ടർ ഡിവിഷൻ തലവൻ ഗിൽറോയ് മാത്യു, ഹാർഡ്വെയർ മിഷൻ സ്പെഷൽ ഓഫിസർ ഡോ. ജയശങ്കർ പ്രസാദ്, കെൽേട്രാൺ എം.ഡി ഹേമലത തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാനത്ത് ഹാർഡ്വെയർ വ്യവസായം വികസിപ്പിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം നേടാനാണ് ഹാർഡ്വെയർ മിഷൻ രൂപവത്കരിച്ചത്. ധാരണപത്രം ഈ ദിശയിലുള്ള പ്രധാന ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.