റേഷന്‍ സ്തംഭനം സര്‍ക്കാറി​െൻറ അനാസ്​ഥ മൂലം ^ഹസൻ

റേഷന്‍ സ്തംഭനം സര്‍ക്കാറി​െൻറ അനാസ്ഥ മൂലം -ഹസൻ തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം സ്തംഭിച്ചത് എൽ.ഡി.എഫ് സര്‍ക്കാറി​െൻറ അനാസ്ഥയും പിടിപ്പുകേടും മൂലമാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. റേഷന്‍ വ്യാപാരികളുടെ സമരം എത്രയും വേഗം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം. ശമ്പളം ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി അനുവദിക്കാത്തതിനെ തുടര്‍ന്നാണ് വ്യാപാരികൾ സമരത്തിന് നിര്‍ബന്ധിതരായത്. ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാതെ റേഷന്‍ വ്യാപാരികള്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കാനുള്ള സര്‍ക്കാർ നീക്കം ധിക്കാരപരമാണ്. ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്ന മുഖ്യമന്ത്രി റേഷന്‍ വ്യാപാരികളെ വിരട്ടി പിന്മാറ്റാനാണ് ശ്രമിക്കുന്നത്. രാജഭരണമുള്ള സൗദിയില്‍ പോലും അഴിമതിക്കാരായ ഉന്നതരെ അറസ്റ്റ് ചെയ്ത് തുറുങ്കിലടയ്ക്കുമ്പോള്‍ ജനാധിപത്യഭരണം നടക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഴിമതിക്കാരനായ മന്ത്രി തോമസ് ചാണ്ടിയെ സംരക്ഷിക്കുകയാണ്. തോമസ് ചാണ്ടി ഭൂമി കൈയേറിയത് കുവൈത്തിലായിരുെന്നങ്കില്‍ ഇതിനകം ജയിലില്‍ ആകുമായിരുന്നു. ജില്ല കലക്ടറും വിജിലന്‍സ് കോടതിയും തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് വ്യക്തമാക്കിയ ശേഷവും റവന്യൂമന്ത്രിയുടെ അഭിപ്രായം പോലും മാനിക്കാതെ രാജി നീട്ടിക്കൊണ്ടുപോകുന്നത് അഴിമതിക്കാരനെ സംരക്ഷിക്കാനാണെന്നും ഹസന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.