സാമൂഹിക സേവനത്തിന്​ സുകൃത ^2017

സാമൂഹിക സേവനത്തിന് സുകൃത -2017 കൊല്ലം: ടി.കെ.എം എൻജിനീയറിങ് കോളജ് വിദ്യാർഥി കൂട്ടായ്‌മയായ സ്‌റ്റെപ്‌സി​െൻറ ആഭിമുഖ്യത്തിൽ നടത്തുന്ന സുകൃത -2017​െൻറ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. ബാലഭവൻ, ശിശുഭവൻ എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികൾക്കായി ടാലൻറ് ഹണ്ട്, മത്സ്യത്തൊഴിലാളി സമൂഹത്തിന് സാങ്കേതിക രംഗത്തെ സാധ്യതകൾ പരിചയപ്പെടുത്തുന്ന ഫിഷ്ഹാക്കൻ, ഭിന്നശേഷിക്കാരായ കുട്ടികൾക്കായി സ്‌കിൽ അക്വിസിഷൻ, നേത്രദാന കാമ്പയിൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് കാൻസർ രോഗികൾക്കായി മുടിദാനം, കൾച്ചറൽ സമ്മേളനം, മെഗാ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചതായും അവർ പറഞ്ഞു. വിദ്യാർഥികളായ അനസ്, സൽമാൻ, റയിലേഷ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.