കെ.എം.എം.എല്ലിൽ ദുരന്തത്തിലേക്ക്​ നയിച്ചത്​ നോക്കുകൂലി ആവശ്യപ്പെട്ടുള്ള സമരം

കൊല്ലം: ചവറ കെ.എം.എം.എല്ലിൽ ദുരന്തത്തിനിടയാക്കിയത് നോക്കുകൂലി ആവശ്യപ്പെട്ടുള്ള സമരം. സമരത്തിനായി എത്തിയവരാണ് നടപ്പാലം തകർന്ന് അപകടത്തിൽ പെട്ടത്. അന്യായ സമരത്തി​െൻറ പേരിൽ തൊഴിലാളികളെ അപകടത്തിലേക്ക് തള്ളിവിട്ടതിൽ യൂനിയൻ നേതാക്കൾക്കും പങ്കുണ്ടെന്നും ആരോപണമുയരുന്നു. കമ്പനിക്ക് ആവശ്യമായ മണ്ണ് ഖനനം നടത്തുന്നതിന് പുറത്തുള്ള കമ്പനികൾക്ക് കരാർ നൽകുകയാണ് ചെയ്യുന്നത്. യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തുന്ന മണ്ണ് ലോറികളിലാണ് കമ്പനിയിൽ കൊണ്ടുപോയി ഇറക്കുന്നത്. ഇതിൽ കാര്യമായി തൊഴിലാളികളുടെ ആവശ്യമുണ്ടാവുന്നില്ല. യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം ചെയ്യുന്നതിനെ എതിർക്കുന്നിെല്ലങ്കിലും സ്ഥലത്ത് വന്ന് രജിസ്റ്ററിൽ ഒപ്പിട്ട് ദിവസവേതനം ഇനത്തിൽ 1215 രൂപ ൈകപ്പറ്റിപ്പോകുകയാണ് തൊഴിലാളികൾ ചെയ്തിരുന്നത്. ഇങ്ങനെ കൂലി നൽകാൻ ഖനനം കരാറെടുത്ത കമ്പനികൾ വിസമ്മതിച്ചതോടെയാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. കെ.എം.എം.എല്ലിന് ഖനനത്തിനായി ഭൂമി വിട്ടു നൽകിയ കുടുംബങ്ങളിലുള്ളവർക്ക്, ഖനനം നടത്തുന്ന കരാറുകാർ തൊഴിൽ നൽകണമെന്ന് ടെൻഡർ സമയത്ത് വ്യവസ്ഥചെയ്യുന്നുണ്ട്. 90 ഒാളം കുടുംബങ്ങളാണ് ഭൂമി വിട്ടുനൽകിയത്. ഖനനത്തിന് ഭൂമി നൽകാത്തവരാണ് ഇപ്പോൾ തൊഴിലാളി യൂനിയനുകൾ തയാറാക്കിയ പട്ടികയിൽ ഉള്ള ബഹുഭൂരിപക്ഷവും. തൊഴിലാളികളിൽനിന്ന് ലക്ഷങ്ങൾ വാങ്ങിയാണ് യൂനിയൻ നേതാക്കൾ പട്ടികയിൽ ആളെ ഉൾപ്പെടുത്തുന്നതെന്ന ആക്ഷേപവും ഉയരുന്നു. ഇവരിൽനിന്ന് പണം പറ്റിയതിനാൽ അവർക്ക് തൊഴിൽ ലഭ്യമാക്കേണ്ട ബാധ്യത യൂനിയൻ നേതാക്കൾക്കുണ്ട്. അതിനായി കമ്പനിയെ സമ്മർദത്തിലാക്കി തൊഴിൽ ലഭ്യമാക്കാനാണ് സമരം നയിക്കുന്നതെന്നാണ് ആരോപണം. 464 തൊഴിലാളികളാണ് സമരം നടത്തുന്നത്. ഇൗ തുക കൈപ്പറ്റിയ തൊഴിലാളികളിൽനിന്ന് 1000 രൂപ െവച്ച് യനെിയനുകൾ പരിച്ചിട്ടുണ്ട്. 4.64 ലക്ഷം രൂപയാണ് യൂനിയനുകൾ കൈക്കലാക്കിയത്. എല്ലാ യൂനിയനുകളും ഒരുമിച്ചാണ് നോക്കുകൂലി സമരം നടത്തുന്നത്. സമരം കഴിഞ്ഞ് കമ്പനിയിൽനിന്ന് പുറത്തേക്ക് ഇറങ്ങിയവരും, തൊഴിലാളികളും ഒരുമിച്ച് നടപ്പാലത്തിൽ കയറിയതോടെ ഭാരം നിമിത്തം പാലം തകരുകയായിരുന്നു. ഖനനം കരാറെടുത്ത ഒരു കമ്പനി നോക്കുകൂലി നൽകാനാവിെല്ലന്ന് പറഞ്ഞ് ൈഹകോടതിയിൽ നൽകിയ കേസ് നൽകിയിട്ടുണ്ട്. പന്മനയിൽ വീണ്ടും ഖനനം തുടങ്ങുന്നതിന് പുതിയ കരാർ ഉറപ്പിച്ചിട്ടുണ്ട്. കരാറെടുത്ത കമ്പനി ഉടൻ ഖനനം ആരംഭിക്കുന്നതോടെ ഇൗ തൊഴിലാളികൾക്ക് വരുമാനവും ലഭിച്ചു തുടങ്ങും. ജോലി തുടങ്ങാൻ പോകുന്നു എന്നറിഞ്ഞാണ് യൂനിയനുകൾ സമരവുമായെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.