എക്സൈസി​െൻറ പിടിയിലായത് കുന്നത്തൂരിലെ ലഹരി മാഫിയയിലെ പ്രധാന കണ്ണികൾ

ശാസ്താംകോട്ട: എക്സൈസ് സി.െഎയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം നടത്തിയ ആസൂത്രിത നീക്കത്തിലൂടെ പിടികൂടിയ മൂവർ സംഘം കുന്നത്തൂർ താലൂക്കിലെ കഞ്ചാവ്-പാൻമസാല വിൽപന മാഫിയയിലെ പ്രധാനികളെന്ന് സൂചന. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളെ പണം നൽകി വശീകരിച്ച് വിപണ ശൃംഖലയിൽ അംഗങ്ങളാക്കിയശേഷം ലഹരിക്ക് അടിമപ്പെടുത്തി കൂടെ നിർത്തുന്നതാണ് ഇവരുടെ പ്രവർത്തനരീതി. ഓച്ചിറ സ്വദേശി ജിതിൻ, കല്ലേലിഭാഗം സ്വദേശി നിതിൻ മനോഹർ, ശൂരനാട് ഇരവിച്ചിറ സ്വദേശി സന്തോഷ് കുമാർ എന്നിവരെയാണ് കഴിഞ്ഞദിവസം എക്സൈസ് സി.ഐ ആർ. ബാബു, ഇൻസ്പക്ടർ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലെ സംഘം പിടികൂടിയത്. ജിതിൻ കഞ്ചാവ് കൊണ്ടുവന്ന കാറും നിതിൻ കഞ്ചാവ് കടത്തിയ സ്കൂട്ടറും സന്തോഷി​െൻറ വീട്ടിൽനിന്ന് രണ്ടുപൊതി കഞ്ചാവും ആയുധങ്ങളും കസ്റ്റഡിയിലെടുത്തിരുന്നു. മൂന്നര കിലോയോളം കഞ്ചാവും 50 കിലോ പാൻമസാലയും കഞ്ചാവ് തൂക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും പിടികൂടിയവയിൽ പെടുന്നു. ഇവരിൽ സന്തോഷ് ഒഴികെ രണ്ടുപേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻറിലാണ്. താലൂക്കിലെ വിദ്യാലയങ്ങളിൽ എക്സൈസ് സ്ഥാപിച്ച പരാതിപ്പെട്ടികളിലൂടെ ലഹരി മാഫിയയെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഇതി​െൻറ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. ചക്കുവള്ളി ചിറയുടെ ബണ്ടും ചുറ്റുവട്ടവുമാണ് മാസങ്ങളായി കുന്നത്തൂരിലെ ലഹരി മാഫിയ ആസ്ഥാനമായി ഉപയോഗിച്ചുവരുന്നത്. ഇപ്പോൾ ഇത്രയും ഭീമമായ തോതിൽ കഞ്ചാവ് പിടികൂടിയതും ഇവിടവുമായി അടുത്തുള്ള പ്രദേശങ്ങളിൽനിന്നാണ്. നേരത്തേ ചിറയുടെ സമീപത്തുള്ള സംസ്ഥാന പാതയോരത്ത് പഴക്കച്ചവടത്തി​െൻറ മറവിൽ കഞ്ചാവ് വിപണനം നടത്തിയ രണ്ടുപേരെ എക്സൈസ് പിടികൂടിയിരുന്നു. കഞ്ചാവ് മാഫിയക്കെതിരെ പരാതിപ്പെട്ട അധ്യാപകൻ അച്ചൻകുഞ്ഞി​െൻറ വളർത്തുനായയെ വിഷം കൊടുത്ത് കൊന്നതും സമീപകാലത്താണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.