ജില്ല സെക്രട്ടറിയുടെ വാക്കിന് വിലയില്ല; വെള്ളല്ലൂർ എൽ.സിയും സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാതെ പിരിഞ്ഞു

കിളിമാനൂർ: വിഭാഗീയ പ്രവർത്തനങ്ങൾക്ക് ഒത്തുതീർപ്പിലൂടെ സമവായം കണ്ടെത്താനുള്ള ജില്ല നേതൃത്വത്തി​െൻറ തീരുമാനം ഫലംകണ്ടില്ല. നഗരൂരിലെ വെള്ളല്ലൂർ ലോക്കൽ സമ്മേളനവും സെക്രട്ടറിയെ തെരഞ്ഞെടുക്കാനാകാതെ പിരിഞ്ഞു. ജില്ല നേതൃത്വത്തിൽ നിന്നെത്തിയ ബി.പി. മുരളി സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചർച്ചയിൽ നിലവിൽ ഒഴിവുള്ള നാല് അംഗങ്ങളിൽ പഴയ പ്രതിനിധി എസ്.കെ. സുനിയെയും പുതുതായി ലാൽ, ജി.ആർ. ബിലഹരി, ഉഷ എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതി​െൻറ പേരിലാണ് എസ്.കെ. സുനിയെ ഒഴിവാക്കിയിരുന്നത്. ഇദ്ദേഹത്തോടൊപ്പം നിന്നിരുന്ന മുരളീധരൻ, രാജീവ്, കണ്ണൻ എന്നിവരെയാണ് നേരത്തേ ഒഴിവാക്കിയത്. ഇതോടെ എസ്.കെ. സുനിയെ അനുകൂലിക്കുന്ന വിഭാഗത്തിന് ഭൂരിപക്ഷം നഷ്ടപ്പെടുകയായിരുന്നു. സമവായത്തി​െൻറ പേരിലാണ് സുനിയെ ലോക്കൽ കമ്മിറ്റിയിലേക്ക് എടുത്തതെത്ര. എന്നാൽ, പുതുതായി എടുത്തവരിൽ മറ്റുള്ളവരെ അംഗീകരിക്കാൻ എസ്.കെ. സുനിയെ അനുകൂലിക്കുന്ന പക്ഷം തയാറായില്ല. തുടർന്ന് ഇവർ സമ്മേളനം ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി. എസ്.കെ. സുനിയെ എൽ.സി സെക്രട്ടറിയായി തീരുമാനിക്കണമെന്ന ജില്ല സെക്രട്ടറിയുടെ തീരുമാനം അറിയിച്ച് സമ്മേളനത്തിന് നേതൃത്വം നൽകിയ ബി.പി. മുരളിയും ഏരിയ സെക്രട്ടറി മടവൂർ അനിലും രാജുവും ഇവരെ തിരിച്ചുവിളിച്ചു. ഇവർ ഒത്തുതീർപ്പ് ചർച്ചക്ക് തയാറായെങ്കിലും എസ്.കെ. സുനിയെ സെക്രട്ടറിയായി അംഗീകരിക്കാൻ മറുവിഭാഗം തയാറായില്ല. ഇതോടെ സമ്മേളനം പൂർത്തിയാക്കാനാകാതെ പിരിഞ്ഞു. എൽ.സി സെക്രട്ടറിയായിരുന്ന ശക്തിധരൻ അവധിയിൽ പോയതിനെ തുടർന്ന് അജയഘോഷിനായിരുന്നു ചുമതല. കിളിമാനൂർ ലോക്കൽ സമ്മേളനത്തിൽ ജില്ല നേതൃത്വത്തി​െൻറ തീരുമാനത്തെ അംഗീകരിച്ച് ശ്രീകുമാറിനെ ഒഴിവാക്കാൻ കൂടെനിന്ന നേതൃത്വം വെള്ളല്ലൂരിൽ നേതൃത്വത്തി​െൻറ തീരുമാനത്തെ നടപ്പാക്കാൻ വിമുഖത കാട്ടിയതിനെതിരെ പാർട്ടിയിൽ പ്രതിക്ഷേധം ശക്തമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.