പള്ളിക്കൽ ടൗണിലെ അനധികൃത തട്ടുകടക്കെതിരെ പരാതി

പള്ളിക്കൽ: ടൗണിൽ ടെലിഫോൺ എക്‌ചേഞ്ചിന് മുൻവശത്ത് പഞ്ചായത്തി​െൻറ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന തട്ടുകടക്കെതിരെ പരാതി. വഴിയാത്രികർക്കും ത​െൻറ വീട്ടിലേക്ക് വരുന്നവർക്കും ഷീറ്റുകൊണ്ട് നിർമിച്ച തട്ടുകട ബുദ്ധിമുട്ടുണ്ടാക്കുന്നതായി കാട്ടി ഷീല മൻസിലിൽ എ.ആർ. ഷിബുവാണ് പഞ്ചായത്ത് സെക്രട്ടറി, സബ്ഡിവിഷൻ എൻജിനീയർ എന്നിവർക്ക് പരാതി നൽകിയത്. നേരത്തേ നൽകിയ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡൻറ് പൊതുമരാമത്ത് എ.ഇ, പഞ്ചായത്ത് അംഗം എന്നിവരുടെ നേതൃത്വത്തിൽ കട പൊളിച്ചു നീക്കിയിരുന്നു. എന്നാൽ, തിങ്കളാഴ്ച മുതൽ വീണ്ടും കട പുനർനിർമിച്ചതായും ഇതു പൊളിച്ചുനീക്കി ത​െൻറ വീട്ടിലേക്കുള്ള വഴി പുനഃസ്ഥാപിക്കണമെന്നും ഷിബു പരാതിയിൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യുമെന്നറിയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.