താലൂക്ക് സപ്ലൈ ഓഫിസിലേക്ക് പ്രകടനവും ധർണയും നടത്തി

നെടുമങ്ങാട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ നടത്തുന്ന അനിശ്ചിതകാല റേഷൻകടയടപ്പ് സമരത്തി​െൻറ ഭാഗമായി നെടുമങ്ങാട് താലൂക്ക് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ . ധർണ സി.പി.എം ഏരിയ സെക്രട്ടറി ആർ. ജയദേവൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമര സമിതി കൺവീനർ വെമ്പായം അശോകൻ അധ്യക്ഷതവഹിച്ചു. സമരസമിതി ചെയർമാൻ പനയ്ക്കോട് അശോക് കുമാർ, എ.എ. സലാം, ഷിഹാബുദ്ദീൻ, നകുലൻ അയ്യപ്പൻകുഴി, വെള്ളൂർക്കോണം സുരേന്ദ്രൻ, ആട്ടുകാൽ ഷാനി എന്നിവർ സംസാരിച്ചു. വരും ദിവസങ്ങളിൽ താലൂക്ക് സപ്ലൈ ഓഫിസ് ധർണ തുടരുമെന്നും ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.