കഞ്ചാവും മയക്കുമരുന്നും വിൽക്കുന്ന സംഘത്തിലെ പ്രധാനികൾ പിടിയിൽ

കോവളം: കോവളം ബീച്ചും പരിസരവും കേന്ദ്രീകരിച്ച് വിനോദസഞ്ചാരികൾക്കും കുട്ടികൾക്കും കഞ്ചാവും മയക്കുമരുന്ന് ഉൽപന്നങ്ങളും വിൽപന നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാന പ്രതികളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലൂർക്കോണം ആമ്പൽക്കുളം മുജീബ് മൻസിലിൽ മുഹമ്മദ് യൂസഫ് ഖാൻ എന്ന സഹബാൻ, വെണ്ണിയൂർ കാട്ടുകുളം കുന്നുവിള ഗംഗോത്രി വീട്ടിൽ ജിജി രാജ് എന്ന സന്തോഷ് എന്നിവരെയാണ് കോവളം ബീച്ച് ഭാഗത്ത് കഞ്ചാവ് വിൽപനക്കിടെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ കോവളം എസ്.ഐ ജി. അജയകുമാ​െൻറ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷിബുലാൽ, സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊതികളാക്കി വിൽപനക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവും കണ്ടെടുത്തു. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായും ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായും എസ്.ഐ ജി. അജയകുമാർ പറഞ്ഞു. ഫോട്ടോ കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.