ചീനവലകൾ വിസ്മൃതിയിലേക്ക്

ഒരുകാലത്ത് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ പ്രധാന ഉപജീവന മാർഗമായിരുന്ന നീങ്ങുന്നു. ചീനച്ചട്ടിക്കും ചീനഭരണിക്കുമൊപ്പം കടൽകടന്നെത്തിയ ചീനവല ആയിരംതെങ്ങിലെ മത്സ്യത്തൊഴിലാളികൾക്ക് പ്രിയപ്പെട്ടെ മത്സ്യബന്ധനോപാധിയായിരുന്നു. കായലി​െൻറ അടിത്തട്ടിലെ മണലിൽ താഴ്ത്തിയ രണ്ട് തെങ്ങിൻകുറ്റിയുടെ മുകൾഭാഗം തുളച്ച് അതിനുള്ളിൽ വിളഞ്ഞ ആഞ്ഞിലിത്തടി ചീകി ഉരിട്ടിപാകമാക്കിയ 'കളസാന്തി'യിൽ തേക്കി​െൻറ കഴുക്കോലുകൾ തുളച്ചുകയറ്റി കുറുകെ കമ്പികൊണ്ട് വലിച്ചുകെട്ടിയാണ് ചീലവല നിർമിക്കുന്നത്. കായലിലേക്ക് താഴുന്ന നാല് കഴുക്കോലി​െൻറ ചുവട്ടിൽ വലകെട്ടി വെള്ളത്തിലേക്ക് താഴ്ത്തി മീൻ പിടിക്കുന്നതാണ് രീതി. മറ്റ് മത്സ്യങ്ങൾക്ക് പുറമേ കൊഞ്ച്, ഞണ്ട് തുടങ്ങിയവയെ ആകർഷിക്കാൻ പെട്രോമാക്സ് ലൈറ്റ് തെളിച്ച് ചീനവലയുടെ കൂരയിൽകെട്ടി താഴേക്ക് വെളിച്ചം തൂകി മത്സ്യബന്ധനം നടത്തുന്നത് പണ്ടുകാലത്ത് ഇവിടുത്തെ സ്ഥിരം കാഴ്ചയായിരുന്നു. കാലം മാറിയപ്പോൾ പെട്രോൾമാക്സി​െൻറ സ്ഥാനത്ത് ഇലക്ട്രിക് ലൈറ്റുകൾ ഇടംപിടിച്ചു. രണ്ട് പേർ ചേർന്ന് ചീനവല വലിച്ചുയർത്തി പാലം വഴി കളസാന്തിയുടെ മുകളിലെത്തി 'പോളുസ്' എന്ന കുഞ്ഞ് വലകൊണ്ട് മത്സ്യം കോരിയെടുക്കുന്ന കാഴ്ച ആരെയും ആകർഷിക്കുന്നതായിരുന്നു. കായലിലെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ പാടെ തകർന്നതോടെ ചീലവലത്തൊഴിലാളികളുടെ അന്നവും മുട്ടി. ചീനവലകൊണ്ട് ജീവിക്കാൻ കഴിയിെല്ലന്ന് മനസ്സിലാക്കിയ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ ഈ മേഖലയിൽനിന്ന് പാലായനം ചെയ്യുകയായിരുന്നു. ഇന്ന് ആയിരംതെങ്ങിലും ആഴിയ്ക്കലിലുമായി വിരലിലെണ്ണാവുന്ന ചീനവലകളെ ഉള്ളൂ. കായലിൽ മത്സ്യലഭ്യത കുറഞ്ഞതാണ് ചീനവല ഇല്ലാതാകാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. കായലിൽ മത്സ്യകുഞ്ഞുങ്ങളെ വൻ തോതിൽ നിക്ഷേപിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.