ടി.എസ് കനാൽ മലിനം; മത്സ്യസമ്പത്ത് നാശത്തി​െൻറ വക്കിൽ

അമിതമായ കീടനാശിനി കലർന്ന മലിനജലം ടി.എസ് കനാലിലേക്ക് ഒഴുക്കിവിടുന്നത് പരമ്പരാഗത കായൽ മത്സ്യങ്ങൾക്ക് ഭീഷണിയാകുന്നു. കക്കൂസ് മാലിന്യവും ചകിരി ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ആസിഡുകളുമാണ് കായലിലേക്ക് പുറംതള്ളുന്നത്. ഇത് മത്സ്യങ്ങളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നതായി പരിസ്ഥിതി പ്രവർത്തകർ വിലയിരുത്തുന്നു. കീടനാശിനി കലർന്ന ജലത്തിൽ മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങുകയാണ്. ടിഎസ് കനാലിലേക്ക് ഒഴുകിയെത്തുന്ന കൈതോടുകളും മലിനമാണ്. തോടിനും കായലിനും സമീപം താമസിക്കുന്നവർ മാലിന്യം ഒഴുക്കുകയാണ്. ഫ്ലാറ്റുകളിൽ നിന്നും മാലിന്യംകൊണ്ടുവന്ന് പലയിടത്തും തള്ളുന്നുണ്ട്. മത്സ്യലഭ്യതയില്ലാതായത് കായൽ മത്സ്യം പിടിച്ച് ഉപജീവനം നടത്തിയിരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കും തിരിച്ചടിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.