പാലം പുനർനിർമിക്കാം

കൊല്ലം: മൺറോതുരുത്ത് ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളിലുള്ളവരുടെ ആശ്രയമായ പുളിമൂട്ടിൽകടവ് പാലം പുനർനിർമിക്കണമെന്ന് ആർ.എസ്.പി മൺറോതുരുത്ത് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം കുന്നത്തൂർ മണ്ഡലം സെക്രട്ടറി കെ.ജി. വിജയദേവൻപിള്ള ഉദ്ഘാടനം ചെയ്തു. സർവജ്ഞൻ അധ്യക്ഷത വഹിച്ചു. എസ്. ശ്യാംദേവ്, ഷൈനി സുനിൽ, ജ്യോതിലക്ഷ്മി, അഭിലാഷ്, ഷൈൻ, പ്രശാന്തൻ, ഷൈൻ രാജ്, മണിലാൽ, സുരേഷ് കുമാർ, അനന്തകൃഷ്ണൻ, ജോസ് വിൻസൻറ്, ടോമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.