ജില്ല റോളർ സ്കേറ്റിങ്​ ചാമ്പ്യൻഷിപ് തുടങ്ങി

കൊല്ലം: കേരള സ്പോർട്സ് കൗൺസിലി​െൻറ അംഗീകാരത്തോടെ നടത്തുന്ന സബ് ജൂനിയർ, ജൂനിയർ, സീനിയർ ജില്ല റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ് കൊല്ലത്ത് തുടങ്ങി. കോർപറേഷൻ കായിക വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ടി.ആർ. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. ആശ്രാമം റെസിഡൻസി റോഡിൽ ഈസ്റ്റ് എസ്.ഐ എസ്. ജയകൃഷ്‌ണൻ ക്വാഡ്, ഇൻലൈൻ റോഡ് റേസ് മത്സരങ്ങൾ ഫ്ലാഗ് ഓഫ്‌ ചെയ്തു. റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ല പ്രസിഡൻറ് കെ. കൃഷ്ണകുമാർ അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി പി.ആർ. ബാലഗോപാൽ, ട്രഷറർ എസ്. ബിജു, ജോ. സെക്രട്ടറി അനുരാജ് പൈങ്ങാവിൽ, വിഷ്ണു വിശ്വനാഥ്, പി. അശോകൻ, അഹമ്മദ് അസ്കർ, ഡോ. കെ. രാമഭദ്രൻ, ടി.എസ്. ആദർശ്, അൻവർ സാദിഖ് എന്നിവർ പങ്കെടുത്തു. 18നും 19നും റിംഗ് റേസ് മത്സരങ്ങൾ രാവിലെ 6.30 മുതൽ തങ്കശ്ശേരി ഇൻഫൻറ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്‌കൂളിൽ ആരംഭിക്കുമെന്ന് പി.ആർ. ബാലഗോപാൽ അറിയിച്ചു. നവംബർ-ഡിസംബർ മാസങ്ങളിൽ അടിമാലി, കോതമംഗലം, തൊടുപുഴ എന്നിവിടങ്ങളിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ല ടീമിനെ ഈ മത്സരത്തിൽനിന്ന് തെരഞ്ഞെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.