കായിലയിൽ മയിലിെൻറ അവശിഷ്​ടം; വനപാലകർ കേസെടുത്തു

ഓയൂർ: അമ്പലംകുന്ന് കായിലയിൽ മയിലി​െൻറ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വനപാലകർ കേസെടുത്തു. കായിലയിൽനിന്ന് കോഴിപ്പറമ്പിലേക്ക് തിരിയുന്ന ഭാഗത്താണ് ശനിയാഴ്ച രാവിലെ അവശിഷ്ടം കണ്ടത്. മയിലി​െൻറ തൂവലുകൾ കവറിന് വെളിയിൽ കിടക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയിൽപെടുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചലിൽനിന്ന് വനപാലകരെത്തി പരിശോധിച്ചു. കവറിൽ മയിലി​െൻറ തൂവൽ, കുടലി​െൻറ അവശിഷ്ടങ്ങൾ, ചിറകി​െൻറ ഭാഗം എന്നിവയാണ് ഉണ്ടായിരുന്നത്. മാംസഭാഗങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നില്ല. വനപാലകർ മഹസർ തയാറാക്കി കേസ് രജിസ്റ്റർ ചെയ്തു. മാലയിൽ, വാളിയോട്, വിലങ്ങറ പ്രദേശങ്ങളിൽ മയിലുകളെ ധാരാളമായി കണ്ടുവരുന്നുണ്ട്. പ്രദേശത്ത് മയിലുകളെ കൊല്ലുന്നതും മുട്ടകൾ നശിപ്പിക്കുന്നതായും നാട്ടുകാർ പറയുന്നു. പ്രവൃത്തിപരിചയമേളയിൽ വെളിനല്ലൂർ ഇ.ഇ.ടി.യു.പി.എസിന് ഓവറോൾ ഓയൂർ: വെളിയം ഉപജില്ല പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി ആറാംതവണയും വെളിനല്ലൂർ ഇ.ഇ.ടി.യു.പി.എസ് ഓവറോൾ ചാമ്പ്യഷിപ് കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ േഗ്രഡോടുകൂടി ഒന്നാംസ്ഥാനം കരസ്ഥമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.