ലഡുകഴിച്ച കുട്ടികൾക്ക്​ ദേഹാസ്വാസ്​ഥ്യം

ശാസ്താംകോട്ട: ലഡുകഴിച്ച വിദ്യാർഥികളെ ശാരീരിക അസ്വാസ്ഥ്യത്തെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻവാർശേരി അനാഥാലയത്തിലെ മതപാഠശാലയിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം ഉണ്ടായത്. മതപാഠശാലയിൽനിന്ന് വിജയിച്ച രണ്ട് കുട്ടികളുടെ ബന്ധുക്കൾ ശനിയാഴ്ച പുറത്തുനിന്ന് ലഡുവാങ്ങി എത്തിച്ച് എല്ലാവർക്കും വിതരണം ചെയ്തിരുന്നു. ഇത് കഴിച്ച കുട്ടികൾക്ക് സന്ധ്യയോടെ തലകറക്കം, ഛർദി, ബോധക്ഷയം എന്നിവ അനുഭവപ്പെടുകയായിരുന്നു. ഉടൻ ഇവരെ ശാസ്താംകോട്ട, ഭരണിക്കാവ്, കരുനാഗപ്പള്ളി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച രാവിലെ മുഴുവൻ കുട്ടികളെയും ആശുപത്രികളിൽനിന്ന് ഡിസ്ചാർജ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.