കുടുംബശ്രീ സ്കൂൾ ആരംഭിച്ചു

മയ്യനാട്: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കുടുംബശ്രീ സ്കൂൾ മയ്യനാട് ഗ്രാമപഞ്ചായത്ത് കൂട്ടിക്കട വാർഡിൽ ആരംഭിച്ചു. കൊല്ലം ജില്ല പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം വി. ഉദയകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഉഷാകുമാരി, കെ.എസ്. ചന്ദ്രബാബു, എം. അനി എന്നിവർ പങ്കെടുത്തു. ഒാരോ അയൽകൂട്ടാംഗങ്ങളെയും സ്വയംചോദ്യങ്ങൾ ചോദിക്കുന്നതിന് പ്രരിപ്പിക്കുകയും തങ്ങളുടെ അനുഭവങ്ങളെ അറിവുകളാക്കി മാറ്റുന്നതിനുമാണ് ഈപദ്ധതി ലക്ഷ്യമിടുന്നത്. ആറ് വിഷയങ്ങളാണ് പാഠ്യപദ്ധതിയിൽ ഉൽപ്പെടുത്തിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.