സർവിസ് മുടക്കി സമരം: സമരക്കാരിൽനിന്ന് 2.16 ലക്ഷം നഷ്​ടപരിഹാരം ഈടാക്കും

*മുടങ്ങിയത് 18 സർവിസുകൾ, നഷ്ടം 2.16 ലക്ഷം *സമരക്കാർക്ക് അന്നത്തെ ശമ്പളവും നൽകില്ല തിരുവനന്തപുരം: ഡിപ്പോ മേധാവിയെ മാറ്റണമെന്നാവശ്യപ്പെട്ട് സിറ്റി ഡിപ്പോയിൽ നടന്ന ധർണയെ തുടർന്ന് 18 സർവിസുകൾ മുടങ്ങിയ സംഭവത്തിൽ സമരം നടത്തിയവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാൻ നിർദേശം. അനധികൃതമായി ലീവെടുക്കുകയും സമരത്തൽ പങ്കെടുക്കുകയും ചെയ്തവരിൽനിന്ന് സർവിസ് മുടങ്ങിയ ഇനത്തിലെ 2.16 ലക്ഷം രൂപ ഈടാക്കാനാണ് വിജിലൻസ് വിഭാഗം ശിപാർശ ചെയ്തത്. എം.ഡി എ. ഹേമചന്ദ്ര​െൻറ നിർദേശപ്രകാരം സിറ്റി ഡിപ്പോ അധികൃതർ നടത്തിയ അന്വേഷണ റിപ്പോർട്ട് വിജിലൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർക്ക് കൈമാറിയിരുന്നു. നടപടി ശിപാർശയക്കം ഉൾപ്പെടുത്തിയാണ് വിജിലസ് എം.ഡിക്ക് റിപ്പോർട്ട് നൽകിയിട്ടുള്ളത്. ജീവനക്കാരുടെ വീഴ്ചമൂലം ബസ് മുടങ്ങിയാൽ നഷ്ടം ഉത്തരവാദപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നതാണ് നിയമം. ഇതിനൊപ്പം അന്നേ ദിവസം അനധികൃതമായി ജോലിയിൽനിന്ന്വിട്ടുനിന്നവർക്ക് അന്നത്തെ ശമ്പളം നൽകേണ്ടതില്ലെന്നും തീരുമാനിച്ചു. ഇവർ അവധിക്ക് അപേക്ഷിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. ഡയസ്‌നോൺ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. ഡിപ്പോയിലെ ഒരു ബസിന് അന്നേദിവസം ശരാശരി 12,121 രൂപ വരുമാനം ഉണ്ടായിരുന്നു. ജീവനക്കാരില്ലാത്തതിനാൽ മുടങ്ങിയ 18 ബസുകൾക്കും ഈ തുകെവച്ച് നഷ്ടപരിഹാരം ഈടാക്കും. ഓപറേറ്റിങ് സ്റ്റാഫിന് അവധി അനുവദിക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. ബസ് ഓടിക്കാൻ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടു വേണം അവധി അനുവദിക്കേണ്ടത്. ബുധനാഴ്ച രാത്രിയാണ് ഇവർ കൂട്ട അവധിക്ക് അപേക്ഷ നൽകിയത്. ഡ്രൈവർമാരും കണ്ടക്ടർമാരും ഉൾപ്പെടെ ജോലിക്ക് ഹാജരാകാതിരുന്ന 34 പേർക്കെതിരെയാണ് നടപടിക്ക് ശിപാർശ ചെയ്തിട്ടുള്ളത് മെഡിക്കൽ ലീവാണെന്ന വാദം ഉയർത്താതിരിക്കാൻ അന്ന് സമരത്തിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ 10 ദീർഘദൂര ബസ് മുടങ്ങിയ സംഭവം വിവാദമായതിന് തൊട്ടുപിന്നാലെയാണ് സിറ്റി ഡിപ്പോയിലും ജീവനക്കാർ ബസ് മുടക്കി സമരം അരങ്ങേറിയത്. സമരത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസുകൾ മുടങ്ങിയത് സ്വകാര്യ ബസുകാർക്ക് നേട്ടമാകുകയും ചെയ്തു. സ്വകാര്യ ബസുകളടെ പാർക്കിങ് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുമായി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ വിശേഷിച്ചും. സെൻട്രൽ സ്റ്റേഷനിൽ ബസ് മുടക്കിയ സംഭവത്തിൽ രണ്ടുപേരെ സസ്‌പെൻഡ് ചെയ്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.