ഇടിമിന്നലേറ്റ്​ വീടി​െൻറ ടെറസ്​ തകർന്നു

കൊട്ടിയം: നെടുമ്പന പഞ്ചായത്തിൽപെട്ട മുട്ടക്കാവിൽ മിന്നലേറ്റ് ടെറസ് വീട് തകരുകയും വീട്ടിലുണ്ടായിരുന്ന വൈദ്യുതി ഉപകരണങ്ങൾ നശിക്കുകയുംചെയ്തു. മുട്ടക്കാവ് പുതുപ്പള്ളിൽ ഹലീമ മൻസിലിൽ നജീമി​െൻറ വീടിനാണ് മിന്നലേറ്റത്. വീടി​െൻറ മതിലുകൾ വിണ്ടുകീറുകയും ഷെയ്ഡുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. അഞ്ച് ഫാനുകൾ, ടൂബ് ലൈറ്റുകൾ തുടങ്ങിയവ നശിച്ചു. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.