കാലിക്കറ്റ്​ സിൻഡിക്കേറ്റ്​: യു.ഡി.എഫ്​ നിയമവഴിയിലേക്ക്​

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കേറ്റ് യോഗം ചേരാൻ അനുവദിക്കാത്ത സി.പി.എം അനുകൂല സംഘടനകളുടെ നടപടിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ നിയമവഴിയിലേക്ക്. കഴിഞ്ഞ ദിവസം േയാഗത്തിനെത്തിയപ്പോൾ തടഞ്ഞതി​െൻറ പശ്ചാത്തലത്തിൽ അടുത്ത യോഗത്തിന് പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ ഹൈകോടതിയെ സമീപിക്കും. സെനറ്റി​െൻറ കാലാവധി കഴിഞ്ഞതിനാൽ സിൻഡിക്കേറ്റ് യോഗം ചേരാനനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയനും അധ്യാപകസംഘടനയായ ആക്ടും ചേർന്ന് പ്രതിഷേധം സംഘടിപ്പിച്ചത്. സി.െഎ അടക്കമുള്ള പൊലീസ് സംഘം സ്ഥലത്തുണ്ടായിരുന്നെങ്കിലും സംഘർഷസാധ്യത കണക്കിലെടുത്ത് പ്രതിഷേധക്കാരോട് മൃദുസമീപനമായിരുന്നു സ്വീകരിച്ചത്. ചട്ടമനുസരിച്ച് നവംബർ 20നകം സിൻഡിക്കേറ്റ് ചേരണെമന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ വാദം. എന്നാൽ പിരിച്ചുവിട്ട സിൻഡിക്കേറ്റ് എങ്ങനെ ചേരുമെന്ന് ഇടത് അംഗങ്ങൾ ചോദിക്കുന്നു. തങ്ങളെല്ലാം 'മുൻഅംഗങ്ങൾ' ആയെന്നാണ് ഇവർ പറയുന്നത്. സിൻഡിക്കേറ്റ് യോഗം െവെകുന്നത് വിദ്യാർഥികളെയും സർവകലാശാലയിലെ ദൈനംദിന പ്രവർത്തനങ്ങളെയും ബാധിക്കും. പി.എച്ച്.ഡി ദാനമടക്കമുള്ള അക്കാദമിക് പ്രവർത്തനങ്ങളും വൈകുകയാണ്. സെനറ്റ് കൂടി ഇല്ലാത്തതിനാൽ വിവിധ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യാൻ വൈകുന്നത് വിദ്യാർഥികളുെട ഉപരിപഠനത്തെയും ബാധിക്കും. വിദൂരവിദ്യാഭ്യാസ കോഴ്സുകളുടെ ഫീസ് കുത്തനെ വർധിപ്പിച്ചത് കുറക്കുെമന്ന് അധികൃതർ അറിയിച്ചിരുന്നു. ഫീസ് കുറക്കാൻ സിൻഡിക്കേറ്റ് യോഗം ചേരണം. അല്ലെങ്കിൽ വൈസ് ചാൻസലർ സ്വന്തം അധികാരമുപയോഗിച്ച് നടപടികൾ സ്വീകരിക്കണം. സിൻഡിക്കേറ്റ് ചേരാത്തത് നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാലതാമസത്തിനുമിടയാക്കും. കാലാവധി കഴിഞ്ഞ സെനറ്റ്, സിൻഡിക്കേറ്റുകൾക്ക് പകരം നോമിനേറ്റഡ് സിൻഡിേക്കറ്റിനെ നിയമിക്കാൻ സി.പി.എം ശ്രമം തുടങ്ങിയിരുന്നു. എന്നാൽ, ഇൗ സംവിധാനവും വൈകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.