ജനകീയസമരങ്ങളെ താറടിക്കുന്നത്​ കാടത്തം ^കെ.എം.വൈ.എഫ്​

ജനകീയസമരങ്ങളെ താറടിക്കുന്നത് കാടത്തം -കെ.എം.വൈ.എഫ് തിരുവനന്തപുരം: ജനവാസകേന്ദ്രങ്ങളിൽ കൂടി ഗെയിൽ വാതക പൈപ്പ് ലെയിൻ സ്ഥാപിക്കുന്നതിെനതിരെ നടക്കുന്ന ജനകീയ സമരങ്ങളെ തീവ്രവാദമുദ്ര ചാർത്തി താറടിക്കാനുള്ള ശ്രമങ്ങൾ കാടത്തമാണെന്ന് കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് കെ.എഫ്. മുഹമ്മദ് അസ്ലം മൗലവിയും ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദും അഭിപ്രായപ്പെട്ടു. ഗെയിൽ പ്രക്ഷോഭവുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.പി.എം നേതാക്കൾ ബി.ജെ.പി ഭാഷയിലാണ് സംസാരിക്കുന്നത്. ജനങ്ങളുടെ ആശങ്കകൾ ദുരീകരിച്ചുവേണം സർക്കാർ പദ്ധതികൾ നടപ്പാക്കാൻ ശ്രമിക്കേണ്ടത്. മുക്കത്ത് തേർവാഴ്ച നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.