കഞ്ചാവ് വിൽപനക്കാർ പിടിയിൽ

കാട്ടാക്കട: പൊലീസും എക്സൈസും ചേർന്ന് നടത്തിയ പരിശോധനയിൽ കഞ്ചാവ് വിൽപനക്കാരായ രണ്ടുപേരെ പിടികൂടി. ഒരു കിലോയോളം നിരോധിത ലഹരിവസ്തുക്കളും ഇവരിൽനിന്ന് കണ്ടെത്തി. കുറ്റിച്ചലിലെ സ്വകാര്യ കോളജിനു സമീപത്തെ കടയിൽനിന്നാണ് നിരോധിത ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. സ്ഥാപന ഉടമ കുറ്റിച്ചൽ പരുത്തിപള്ളി സ്വദേശി പ്രശാന്തിനെ (33) അറസ്റ്റ് ചെയ്തു. മറ്റൊരു സ്ഥലത്തെ പരിശോധനയിൽ ഉഴമലയ്ക്കൽ അനി എന്ന അനിൽകുമാറിനെ (43) കഞ്ചാവ് ബീഡി വിൽപന നടത്തിയതിനും അറസ്റ്റ് ചെയ്തു. ഇയാളിൽനിന്ന് കഞ്ചാവ് ചേർത്ത ബീഡി കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ആര്യനാട് എക്സൈസ് ഇൻസ്പെക്ടർ എം. ഷമീർ, കാട്ടാക്കട, ആര്യനാട് പൊലീസ് സബ് ഇൻസ്പെക്ടർമാരായ ബിജുകുമാർ, അജീഷ്, എക്സൈസ് പ്രിവൻറിവ് ഓഫിസർ ബി. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർ കെ.എസ്. ഷിജിൻ രാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.