കടലിൽ ആത്മഹത്യ ചെയ്തതായി അഭ്യൂഹം പരന്ന യുവാവിനെ തമിഴ്നാട്ടിൽനിന്ന്​ പൊലീസ് പിടികൂടി

കാഞ്ഞിരംകുളം: ആഴിമല ക്ഷേത്രത്തിനു സമീപം കടലിൽ ആത്മഹത്യ ചെയ്തതായി സംശയിച്ച യുവാവിനെ തമിഴ്നാട്ടിൽനിന്ന് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര എസ്.ഐ, എസ്. ബിജോയുടെ നേതൃത്വത്തിലെ സംഘമാണ് 32കാരനായ യുവാവിനെ മാർത്താണ്ഡം ആറ്റൂരിനു സമീപം ചിതറാൽ ക്ഷേത്രവളപ്പിൽനിന്ന് കസ്റ്റഡിയിലെടുത്തത്. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. താൻ നാടുവിട്ടതാണെന്നും കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നും ഇയാൾ പൊലീസിനു മൊഴി നൽകി. ആത്മഹത്യ ചെയ്തതായി എന്തിനു വരുത്തി തീർെത്തന്ന പൊലീസി​െൻറ ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലത്രേ. പഴയൊരു സിം കാർഡിനെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിലാണ് തമിഴ്നാട്ടിലുള്ളതായി സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് അവിടെയെത്തി തിരച്ചിൽ നടത്തി പിടികൂടുകയായിരുന്നു. കഴിഞ്ഞ 28ന് രാവിലെയാണു ആത്മഹത്യക്കുറിപ്പു തയാറാക്കി െവച്ച ശേഷം വീടുവിട്ടിറങ്ങിയത്. കുറിപ്പിലെ സൂചന പ്രകാരം ആഴിമലയിൽനിന്ന് ഇയാളുടെ ബൈക്ക് പൊലീസ് കണ്ടെടുത്തു. അവിടെ സ്ഥാപിച്ചിരുന്ന കാമറകളിൽ യുവാവ് അതുവഴി കടന്നു പോകുന്ന ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. പിന്നീട് ഇയാൾക്കു വേണ്ടി തീരദേശ പൊലീസ്, മറൈൻ എൻഫോഴ്സ്മ​െൻറ്, നേവി എന്നിവയുടെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു ദിവസം കടലിൽ തിരച്ചിൽ നടത്തുകയും ചെയ്തു. വിഴിഞ്ഞം സി.ഐ എൻ. ഷിബു, നെയ്യാറ്റിൻകര സി.ഐ പ്രദീപ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു തുടരന്വേഷണം. എ.എസ്.ഐ കെ.ജെ. സാബുവും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.