അന്തർദേശീയ ടൂറിസ്​റ്റ്​ കേന്ദ്രമായ കോവളവും പരിസരവും വീണ്ടും ​െപാലീസ് പിടിയിൽ

കോവളം: അന്തർദേശീയ ടൂറിസ്റ്റ് കേന്ദ്രമായ കോവളവും പരിസരവും പൊലീസ് നിരീക്ഷണത്തിൽ. ചൊവ്വാഴ്ച ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ട്വൻറി20 മത്സരത്തിൽ പങ്കെടുക്കാനെത്തിയ ടീമുകൾക്ക് കോവളത്തെ ലീല ഹോട്ടലിൽ താമസമൊരുക്കിയതോടെയാണ് കോവളം പൊലീസി​െൻറ സുരക്ഷ വലയത്തിലാക്കിയത്. ഞായറാഴ്ച രാത്രിയോടെ വിമാനമാർഗം തലസ്ഥാനെത്തത്തിയ കളിക്കാർക്കായി പഞ്ചനക്ഷത്ര ഹോട്ടലിൽ 60 മുറികളാണ് സജ്ജമാക്കിയിരിക്കുന്നത്. തലസ്ഥാനത്ത് കളിക്കാനെത്തിയ തങ്ങളുടെ താരങ്ങൾക്ക് സുരക്ഷയൊരുക്കാൻ ന്യൂസിലൻഡി​െൻറ രഹസ്യപൊലീസിലെ ഒരു സംഘം ദിവസങ്ങൾക്ക് മുമ്പ് ഹോട്ടലിൽ തമ്പടിച്ചിരുന്നു. സിറ്റി പൊലീസ് കമീഷണർ പ്രകാശ്, ഡി.സി.പി ജയദേവ്, ഫോർട്ട് എ. സി. ദിനിൽ, വിഴിഞ്ഞം സി.ഐ എൻ. ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള 150തോളം പൊലീസ് സംഘമാണ് കോവളം പാലസ് ജങ്ഷൻ മുതൽ പഞ്ചനക്ഷത്ര ഹോട്ടൽ വരെ സുരക്ഷയൊരുക്കുന്നത്. തീരദേശ പൊലീസി​െൻറയും കോസ്റ്റ് ഗാർഡി​െൻറയും െപട്രോൾ ബോട്ടുകൾ കടലിൽ നിരീക്ഷണവും സുരക്ഷയുമൊരുക്കും. ഇന്ന് രാവിലെ പരിശീലനത്തിനായി ഇറങ്ങുന്ന ന്യൂസിലൻഡ് ടീം ഉച്ചയോടെ കോവളത്ത് മടങ്ങിയെത്തും. ഉച്ചക്കു ശേഷം പരിശീലനത്തിനായി ഇന്ത്യൻ കളിക്കാരും സ്റ്റേഡിയത്തിലേക്ക് പുറപ്പെടും. കഴിഞ്ഞമാസം കേരളത്തിലെത്തിയ ഷാർജ ഭരണാധികാരിക്കും ആതിഥ്യമൊരുക്കിയത് കോവളത്തെ പഞ്ച നക്ഷത്ര ഹോട്ടലിലായിരുന്നു. അന്നും കോവളം കനത്ത സുരക്ഷാവലയത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.