മലർവാടി വിജ്ഞാനോത്സവം സിറ്റി ഏരിയ മത്സരം

തിരുവനന്തപുരം: മലർവാടി വിജ്ഞാനോത്സവത്തി​െൻറ സിറ്റി ഏരിയ ഉപജില്ലതല മത്സരം കുമാരപുരം മോഡൽ യു.പി.എസിൽ നടന്നു. എൽ.പി വിഭാഗത്തിൽ ദേവിക ബി.ജെ (സ​െൻറ് മേരീസ്, പട്ടം) ഒന്നാം സ്ഥാനവും, ആരഭി എസ്.എ (ശിശു വിഹാർ യു.പി.എസ്, വഴുതക്കാട്) രണ്ടാം സ്ഥാനവും. എം. അഭിനവ് (ജവഹർ പബ്ലിക് സ്കൂൾ, വട്ടിയൂർക്കാവ്) മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തിൽ എം. അസ്ന ജാസ്മിൻ (സ​െൻറ് മേരീസ്, പട്ടം) ഒന്നാം സ്ഥാനവും ബി.എസ്. അരവിന്ദ് (ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പട്ടം) രണ്ടാം സ്ഥാനവും അദ്വൈത മോഹൻ (സ​െൻറ് മേരീസ്, പട്ടം) മൂന്നാം സ്ഥാനവും നേടി. എച്ച്.എസ് വിഭാഗത്തിൽ ഹൃദയേഷ് ആർ. കൃഷ്ണൻ (സ​െൻറ് തോമസ് എച്ച്.എസ്.എസ്, മുക്കോലയ്ക്കൽ) ഒന്നാം സ്ഥാനവും ഹൃദയ ആർ. കൃഷ്ണൻ, (സ​െൻറ് തോമസ് എച്ച്.എസ്.എസ് മുക്കോലയ്ക്കൽ ) രണ്ടാം സ്ഥാനവും അനൂപ് ബിജു (ഗവ.മോഡൽ വി.എച്ച്.എസ്, തൈക്കാട് ) മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് ഹസൻ സമ്മാനം നൽകി. മലർവാടി സിറ്റി ഏരിയ രക്ഷാധികാരി സനോഫർ കബീർ അധ്യക്ഷതവഹിച്ചു. ടീൻ ഇന്ത്യ പ്രതിനിധി സാജൻ സ്വാഗതവും ഫർസീൻ, സന്ദീപ്, ഉവൈസ്, ഫൈസ് സലീം, റഷീദ് എന്നിവർ മത്സരവും നിയന്ത്രിച്ചു. ഷാജി വഴുതക്കാട് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.