പാലം തകർന്ന് ചികിത്സയിൽ കഴിയുന്നവരെ സഹായിക്കണം

കൊല്ലം: കെ.എം.എം.എൽ കമ്പനിയുടെ പാലം തകർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സാമ്പത്തികമായി സഹായിക്കണമെന്ന് ജെ.എസ്.എസ് സംസ്ഥാന പ്രസിഡൻറ് കാട്ടുകുളം സലീം ആവശ്യപ്പെട്ടു. പൊന്മന മേഖലയിലെ തൊഴിലാളികളും കുടിയൊഴിപ്പിക്കപ്പെട്ടവരുമാണ് അപകടത്തിൽപെട്ടത്. ഇവർക്ക് അടിയന്തരമായി കെ.എം.എം.എൽ കമ്പനി സാമ്പത്തികസഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഉപജില്ല കലോത്സവം: സംഘാടകസമിതി രൂപവത്കരിച്ചു കരുനാഗപ്പള്ളി. കരുനാഗപ്പള്ളി വിദ്യാഭ്യാസ ഉപജില്ല സ്‌കൂള്‍ കലോത്സവം നവംബര്‍ 27 മുതല്‍ 30 വരെ തഴവ ആദിത്യവിലാസം ഗവ. ഹൈസ്‌കൂളിൽ നടക്കും. സംഘാടകസമിതിയോഗം ജില്ല പഞ്ചായത്ത് അംഗം ശ്രീലേഖ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. തഴവ പഞ്ചായത്ത് പ്രസിഡൻറ് എസ്. ശ്രീലത അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീനാ നവാസ്, ബിജു പാഞ്ചജന്യം, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളായ കവിത മാധവന്‍, ബിന്ദു രാമചന്ദ്രന്‍, അഡ്വ. ആര്‍. അമ്പിളിക്കുട്ടന്‍, ആനിപൊന്‍, സലിം അംബീത്തറ, ബിപിന്‍ മുക്കേല്‍, ഗംഗകുമാര്‍, എ.ഇ.ഒ ടി. രാജു, ബി.പി.ഒ എം. പ്രകാശ്, പി.ടി.എ പ്രസിഡൻറ് സതീശന്‍, എസ്.എം.സി ചെയര്‍മാന്‍ പോണാല്‍ നന്ദകുമാര്‍ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ഡി. സദാനന്ദന്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എന്‍.കെ. വിജയകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.