എം.ഇ.എസ് അവാർഡ് വിതരണംചെയ്തു

പുനലൂർ: എം.ഇ.എസ് പത്തനാപുരം, പുനലൂർ താലൂക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ രണ്ട് താലൂക്കിലെയും വിദ്യാർഥികൾക്ക് അവാർഡ് നൽകി. പുനലൂർ നഗരസഭ ചെയർമാൻ എം.എ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് എം. ഷെറീഫ് അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷനേതാവ് നെൽസൺ സെബാസ്റ്റ്യൻ അവാർഡ് വിതരണംചെയ്തു. എം.ഇ.എസ് താലൂക്ക് സെക്രട്ടറി സി.എസ്. ബഷീർ സ്വാഗതംപറഞ്ഞു. നബിദിന റാലിയും സമ്മേളനവും പുനലൂരിൽ പുനലൂർ: താലൂക്ക് ജമാഅത്ത് ഫെഡറേഷ​െൻറയും വിവിധ മുസ്ലിം സംഘടനകളുെടയും ആഭിമുഖ്യത്തിൽ നബിദിന റാലിയും സമ്മേളനവും സംഘടിപ്പിക്കും. പുനലൂരിൽ നടന്ന സംയുക്തയോഗത്തിൽ സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികളായി ഏരൂർ ഷംസുദീൻ (ചെയർമാൻ), തടിക്കാട് ഷിഹാബുദീൻ മഅ്ദനി (വർക്കിങ് ചെയർമാൻ), ഇടമൺ ടി.ജെ. സലീം (ജന.കൺ), ഏറം ജലാലുദീൻ (ട്രഷ.). വിവിധ ജമാഅത്ത് ഭാരവാഹികളെയും സംഘടന ഭാരവാഹികളെയും ഉൾപ്പെടുത്തി സബ് കമ്മിറ്റികളും രൂപവത്കരിച്ചു. യോഗത്തിൽ ഫെഡറേഷൻ താലൂക്ക് പ്രസിഡൻറ് കുളത്തുപ്പുഴ സലീം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.എ. റഷീദ് സ്വാഗതം പറഞ്ഞു. മയ്യിത്ത് ഖബറടക്കാൻ മതിയായ സ്ഥലമില്ല; സർക്കാറി​െൻറ കനിവുകാത്ത് ജമാഅത്ത് പുനലൂർ: മയ്യിത്ത് ഖബറടക്കാൻ സ്ഥലമില്ലാതെ സർക്കാറി​െൻറ കനിവുതേടി മുസ്ലിം ജമാഅത്ത് അംഗങ്ങൾ. ജില്ലയിലെ ഏറ്റവുംവലിയ മുസ്ലിം ജമാഅത്തുകളിലൊന്നായ പുനലൂർ ആലഞ്ചേരി മുസ്ലിം ജമാഅത്തിലാണ് ഖബറടക്കത്തിന് ആവശ്യത്തിന് സ്ഥലമില്ലാത്തത്. ഒന്നരനൂറ്റാണ്ടിലധികം പഴക്കം കണക്കാക്കുന്ന ജമാഅത്തിൽ നിലവിൽ 2800 കുടുംബങ്ങളിലായി 20,000ത്തോളം അംഗങ്ങളുണ്ട്. പുനലൂർ ടൗണും പരിസരവും ഉൾപ്പെടെ ആറ് കിലോമീറ്ററോളം ചുറ്റളവിലാണ് ഈ ജമാഅത്തിലെ ഭൂരിഭാഗം അംഗങ്ങളുമുള്ളത്. പുനലൂർ പേപ്പർമില്ലിനോട് ചേർന്നാണ് ജമാഅത്ത് പള്ളിയും ഖബർസ്ഥാനുമുള്ളത്. പേപ്പർമിൽ സ്ഥാപിതമായ കാലംമുതൽ ഉടമകളായ വിദേശികൾ ഉൾപ്പെടെ പള്ളിക്ക് സഹായകമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. പള്ളിയുടെ ഖബർസ്ഥാനോടും പേപ്പർമില്ലിനോടും ചേർന്നുള്ള 1.70 ഏക്കർ സർക്കാർ ഭൂമി ജമാഅത്തിന് കൈകാര്യം ചെയ്യാനുള്ള സ്വാതന്ത്യവും ഉണ്ടായിരുന്നു. എന്നാൽ മിൽ അടുത്തകാലത്ത് കൈമാറ്റംചെയ്തു. ഉടമകൾ ഈ ഭൂമി മതിൽകെട്ടി തിരിച്ചതായി ജമാഅത്ത് ഭാരവാഹികൾ ആരോപിച്ചു. ഇതുകാരണം മയ്യിത്ത് ഖബറടക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിടുന്നതായി ഇവർ പറയുന്നു. നിലവിലുള്ള ഖബർസ്ഥാനിൽ ഇനി മൂന്ന് മയ്യിത്ത് അടക്കാനുള്ള സ്ഥലമേയുള്ളൂ. ഇതിനെ ചൊല്ലി പലതവണ ജമാഅത്ത് അംഗങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നെങ്കിലും പുനലൂർ പൊലീസ് ഇടപെട്ട് പ്രശ്നം ശാന്തമാക്കുകയായിരുന്നു. ഖബറടക്കത്തിനുള്ള സ്ഥലം ലഭ്യമാക്കാനായി ജമാഅത്ത് ഭാരവാഹികൾ മുഖ്യമന്ത്രിക്കടക്കം ഇതിനകം നിവേദനം നൽകിയിരുന്നു. ഇതിനെ തുടർന്ന് പള്ളിയുടെ ഖബർസ്ഥാനോടനുബന്ധിച്ച് സർക്കാർ ഭൂമി ഉണ്ടോയെന്ന് കണ്ടെത്താൻ കലക്ടറക്കടം നിർദേശം നൽകിയെങ്കിലും ഇതിന്മേൽ തുടർനടപടി ഉണ്ടാകുന്നിെല്ലന്ന് ജമാഅത്ത് പ്രസിഡൻറ് എ.എ. ബഷീർ, വൈസ് പ്രസിഡൻറ് ഐ. അബ്ദുൽ ഹക്കീം എന്നിവർ പറയുന്നു. ഖബറടക്കത്തിന് ആവശ്യത്തിന് സ്ഥലമില്ലാതെ ജമാഅത്ത് നേരിടുന്ന ബുദ്ധിമുട്ട് പരിഹരിക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.