ജൻ ഒൗഷധികളിൽ ആവശ്യമായ മരുന്ന്​ ലഭ്യമാക്കണം ^ഗണേഷ്​കുമാർ

ജൻ ഒൗഷധികളിൽ ആവശ്യമായ മരുന്ന് ലഭ്യമാക്കണം -ഗണേഷ്കുമാർ പത്തനാപുരം: ജന്‍ ഔഷധി കേന്ദ്രങ്ങളിൽ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കണമെന്ന് കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എ. പത്തനാപുരം ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാൻഡിന് സമീപം ഗാന്ധിഭവ​െൻറ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജന്‍ ഔഷധി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പത്തനാപുരം ഗ്രാമപഞ്ചായത്ത് അംഗം എം. ഷേക്ക്പരീത് അധ്യക്ഷത വഹിച്ചു. മഞ്ചള്ളൂര്‍ തുണ്ടുപുരയിടത്തിലെ സലീനക്കും മകനും ഗാന്ധിഭവ​െൻറ നേതൃത്വത്തിൽ സുമനസ്സകളുടെ സഹായത്തോടെ നിർമിച്ചുനല്‍കിയ വീടി​െൻറ താക്കോല്‍ൈകമാറ്റവും എം.എല്‍.എ നിർവഹിച്ചു. ജീവകാരുണ്യ പ്രവര്‍ത്തകനായ അജ്മല്‍ അലിഖാനെയും അച്ചന്‍കുഞ്ഞ് സി. പുഞ്ചക്കോണത്തേയും ആദരിച്ചു. ജിജോ കെ. എബ്രഹാം, അനില്‍ കാര്‍ത്തികേയന്‍, ടി.പി. മാധവന്‍, കാര്‍ത്തികേയന്‍ നായര്‍, ഡോ. അലക്‌സ് ജേക്കബ് എന്നിവർ സംസാരിച്ചു. ജീവനക്കാരന് മർദനം കൊട്ടാരക്കര-ഓയൂർ റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി ഓയൂർ: വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയതിന് സ്വകാര്യ ബസ് ജീവനക്കാരന് മർദനമേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഓയൂർ--കൊട്ടാരക്കര റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കി. വെളിയം ജങ്ഷനിലായിരുന്നു സംഭവം. സ്വകാര്യബസിൽ കയറുന്ന വിദ്യാർഥികളോട് ബസ് ജീവനക്കാർ അപമര്യാദയായി പെരുമാറുക, സീറ്റിലിരിക്കാൻ അനുവദിക്കാതിരിക്കുക, കുട്ടികളെ ബസിൽ കയറ്റാതിരിക്കുക, ബസ് നിർത്താതിരിക്കുക നിത്യസംഭവങ്ങളാണ്. സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളെ നിരന്തരം ബുദ്ധിമുട്ടിക്കുന്നതായി വിദ്യാർഥികളും രക്ഷിതാക്കളും ആരോപിച്ചു. കുട്ടികളോട് അപമര്യാദയായി പെരുമാറിയതിനെതിരെ സ്കൂൾ അധികൃതരും രക്ഷിതാക്കളും ചേർന്ന് ആർ.ടി.ഒക്കും പൊലീസിനും പരാതിനൽകി. മർദനമേറ്റ ബസ് ജീവനക്കാരൻ പൂയപ്പള്ളി പൊലീസിൽ പരാതിനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.