തെരുവിൽ അലഞ്ഞ രണ്ടുപേർക്കു​ കൂടി അഭയ അഭയമായി

കൊല്ലം: തെരുവിൽ അലഞ്ഞ രണ്ടുപേർക്കുകൂടി മയ്യനാട് എസ്.എസ്. സമിതി അഭയകേന്ദ്രം അഭയമായി. കൊല്ലം എ.ആർ ക്യാമ്പിനു സമീപത്തുനിന്നാണ് എസ്.എസ്. സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യറുടെയും എക്സിക്യൂട്ടിവ് ഡയറക്ടർ ഗോപിനാഥ് മഠത്തിലി​െൻറയും നേതൃത്വത്തിൽ രണ്ടുപേരെ ഏറ്റെടുത്തത്. തമിഴ്നാട്ടിലെ വിരുത് നഗർ ജില്ലയിലെ രാജപാളയം സ്വദേശിയായ മുരുകൻ എന്ന 38 വയസ്സുകാരനും തമിഴ് സംസാരിക്കുന്ന 65 വയസ്സ് തോന്നിക്കുന്ന മറ്റൊരാളെയുമാണ് ഏറ്റെടുത്തത്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ചികിത്സയും പരിചരണവും നൽകി കൂടുതൽ വിവരങ്ങൾ ലഭ്യമായതിനു ശേഷം ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കുമെന്ന് ഫ്രാൻസിസ് സേവ്യർ പറഞ്ഞു. `must--- കാഷ്യൂ അസോസിയേഷൻ രൂപവത്കരിച്ചു (ചിത്രം) കൊല്ലം: കശുവണ്ടി മേഖലയിലെ ഉൽപാദകരും കയറ്റുമതിക്കാരും ചേർന്ന് ഒാൾ കേരള കാഷ്യൂ അസോസിയേഷൻ എന്ന പുതിയ സംഘടന രൂപവത്കരിച്ചു. ഭാരവാഹികളായി നിസാമുദ്ദീൻ (എ.കെ.എം കാഷ്യൂസ്-പ്രസി.), ആർ. വിക്രമൻ (സ്കന്ദാ കാഷ്യൂസ് -ജന. സെക്ര.), അൻസർ ബാബു (െഎഡിയൽ എക്സ്പോർട്സ് -ട്രഷ.) എന്നിവരെയും വൈസ് പ്രസിഡൻറുമാരായി ഷംനാദ് (ഇൗസ്റ്റേൺ കാഷ്യൂസ്), ഷാ സലീം (ആലിയാസ് കാഷ്യൂസ്), സലീം (മാസ് കാഷ്യൂസ്), ജോയൻറ് സെക്രട്ടറിമാരായി നവാസ് (എൻ.എസ് കാഷ്യൂസ്), അൽ അമീൻ (വേണാട് എക്സ്പോർട്സ്), സുജിൻ (ബിസ്മില്ല കാഷ്യൂ കമ്പനി), സിയാഹുദ്ദീൻ (അഫ്റാസ് കാഷ്യൂസ്), സുനിൽ കോന്നിയൂർ (തേജസ് കാഷ്യൂസ്) എന്നിവരെയും തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.