​റോജി ​േജായിയുടെ മരണം: അന്വേഷണം കാര്യക്ഷമമല്ലെന്ന്​ ആക്ഷേപം

കൊല്ലം: നഴ്സിങ് വിദ്യാർഥിനി റോജി റോയി മരിച്ച സംഭവത്തിൽ അന്വേഷണം കാര്യക്ഷമമല്ലെന്ന് ആക്ഷേപം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രി െകട്ടിടത്തിൽനിന്ന് വീണായിരുന്നു മരണം. സംഭവം നടന്ന് മൂന്നുവർഷമായിട്ടും കുറ്റക്കാർക്കെതിരെ നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ സഞ്ജയ്, റോജിയുടെ സഹോദരൻ റോബിൻ, മാതാവ് സജിത എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നഴ്‌സിങ് കോളജ് ഹോസ്റ്റലിലുണ്ടായ പ്രശ്‌നങ്ങളാണ് റോജിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ജൂനിയര്‍ വിദ്യാര്‍ഥികളോട് പേരു ചോദിച്ച് ആക്ഷേപിക്കും വിധം സംസാരിച്ചുവെന്നതടക്കമുള്ള ആരോപണങ്ങൾ ചിലർ റോജിക്കെതിെര ഉന്നയിച്ചിരുന്നു. ഇത് ഹോസ്റ്റല്‍ വാര്‍ഡന്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, വൈസ് പ്രിന്‍സിപ്പലും ക്ലാസ് കോഒാഡിനേറ്ററും ജൂനിയര്‍ വിദ്യാര്‍ഥികളില്‍നിന്ന് റോജിക്കെതിരെ റാഗിങ് നടന്നതായി പരാതി എഴുതിവാങ്ങുകയായിരുന്നുവത്രെ. തുടര്‍ന്ന് ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി പ്രിന്‍സിപ്പല്‍ ശാസിക്കുകയും ചെയ്തു. ഇതിനുപുറമെ ബധിരരും മൂകരുമായ രക്ഷിതാക്കളെ കോളജിലേക്ക് വിളിച്ചുവരുത്താനും അധികൃതര്‍ തീരുമാനിച്ചിരുന്നു. ഇതില്‍ മനംനൊന്ത് ആശുപത്രി കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി റോജി ജീവനൊടുക്കിയെന്നായിരുന്നു പൊലീസി​െൻറ റിപ്പോർട്ട്. എന്നാൽ ക്രൈം ഡിറ്റാച്ച്മ​െൻറും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും കേസ് എങ്ങുമെത്തിയില്ല. പുതിയ അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന കോടതി ഉത്തരവും പാലിക്കപ്പെട്ടിട്ടില്ലെന്ന് അവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.