രജിസ്‌ട്രേഷന്‍ മേള ആറിന്

കൊല്ലം: ഭക്ഷ്യസുരക്ഷ വകുപ്പി​െൻറയും കേന്ദ്ര ഗവണ്‍മ​െൻറി​െൻറ നിയന്ത്രണത്തിലുള്ള സി.എസ്.സി ഡിജിറ്റല്‍ സേവ കേന്ദ്രയുടെയും സംയുക്താഭിമുഖ്യത്തില്‍ നവംബര്‍ ആറിന് ചാത്തന്നൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ രജിസ്‌ട്രേഷന്‍ മേള സംഘടിപ്പിക്കും. ഭക്ഷ്യസുരക്ഷ നിലവാരനിയമം -2006 പ്രകാരം ഫുഡ്‌സേഫ്റ്റി ആൻഡ് സ്റ്റാന്‍ഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനോ ലൈസന്‍സോ എടുത്തിട്ടില്ലാത്ത ചാത്തന്നൂര്‍ നിയോജകമണ്ഡല പരിധിയിലുള്ള കടകള്‍, മത്സ്യസ്റ്റാളുകള്‍, സ്റ്റേഷനറി സ്റ്റോറുകള്‍, സ്‌കൂളുകള്‍ എന്നിവക്കും വാഹനങ്ങളിലും മറ്റും കൊണ്ടുനടന്ന് ഭക്ഷണസാധനങ്ങള്‍ വില്‍പന നടത്തുന്നവര്‍ക്കും വേണ്ടിയാണ് രജിസ്‌ട്രേഷന്‍ മേള. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യസംരംഭകര്‍ക്ക് ഭക്ഷ്യസുരക്ഷ നിലവാര നിയമപ്രകാരം അഞ്ചുലക്ഷം വരെ പിഴയും ആറുമാസം വരെ തടവുശിക്ഷയും ലഭിക്കും. അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ല ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ അറിയിച്ചു. സയന്‍സ് ക്വിസ് മത്സരം കൊല്ലം: റവന്യൂ ജില്ല സയന്‍സ് ക്ലബി​െൻറ ആഭിമുഖ്യത്തിലുള്ള സയന്‍സ് ക്വിസ് മത്സരം കോയിക്കല്‍ ഗവണ്‍മ​െൻറ് ഹൈസ്‌കൂളില്‍ നവംബര്‍ എട്ടിന് നടക്കും. യു.പി, ഹൈസ്‌കൂള്‍തല ക്വിസ് മത്സരം രാവിലെ 10നും ഹയര്‍സെക്കൻഡറി/വൊക്കഷനല്‍ ഹയര്‍സെക്കൻഡറി വിഭാഗം മത്സരങ്ങളും ഹൈസ്‌കൂള്‍തല ടാലൻറ് സര്‍ച് പരീക്ഷയും ഉച്ചകഴിഞ്ഞ് രണ്ടിനും നടക്കും. ഉപജില്ല മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍ പ്രഥമാധ്യാപകന്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ സഹിതം പങ്കെടുക്കണം. വിശദവിവരങ്ങള്‍ക്ക് റവന്യൂ ജില്ല സയന്‍സ് ക്ലബ് സെക്രട്ടറി എം.എസ്. ഷിബുവുമായി ബന്ധപ്പെടണം. ഫോണ്‍: 9497636159.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.