വയോധികയെ കൊലപ്പെടുത്തിയ കേസ്: തെള​ിവെടുപ്പ് തുടങ്ങി (ചിത്രം)

കൊട്ടിയം: വയോധികയെ അടിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയായ മരുമകനെ കോടതിയിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. മുട്ടക്കാവിലുള്ള സംഭവസ്ഥലത്ത് പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാരിൽനിന്ന് വലിയ പ്രതിഷേധമുണ്ടായി. അസഭ്യവർഷങ്ങളുമായി തടിച്ചുകൂടിയ നാട്ടുകാർക്കിടയിൽെവച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. മുട്ടക്കാവ് യഹിയ മൻസിലിൽ ഐഷബീവിയെ (72) അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയും ഇവരുടെ മകളുടെ ഭർത്താവുമായ അലി അക്ബറിനെയാണ് ശനിയാഴ്ച ഉച്ചക്ക് രണ്ടര മണിയോടെ മുട്ടക്കാവിലുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അഞ്ചു ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. കൊട്ടിയം സി.ഐ അജയ്നാഥി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. അസഭ്യവർഷവുമായി പ്രതിക്കുനേരേ പാഞ്ഞടുത്തവരെ പൊലീസ് പിന്തിരിപ്പിച്ചു. കൊട്ടിയത്ത് അലി അക്ബർ താമസിച്ചിരുന്ന ലോഡ്ജിലും പൊലീസ് തെളിവെടുപ്പ് നടത്തി. ഒളിവിൽ കഴിഞ്ഞിരുന്ന കൽപറ്റ ഉൾെപ്പടെയുള്ള സ്ഥലങ്ങളിലും വരും ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ് പറഞ്ഞു. ചാത്തന്നൂർ എസ്.ഐ നിസാർ, എസ്.ഐമാരായ പ്രതാപൻ, ജയിംസ്, എ.എസ്.ഐമാരായ അഷ്ടമൻ, ഹരിലാൽ, എസ്.സി.പി.ഒ സുനിൽ, സെയ്ഫ്, രാമചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. വി. ലക്ഷ്മണൻ സ്മാരക ജേണലിസം അവാർഡ് എം. ഒൗസിന് (ചിത്രം) കൊല്ലം: പ്രസ്ക്ലബി​െൻറ വി. ലക്ഷ്മണൻ സ്മാരക ജേണലിസം അവാർഡിന് എം. ഒൗസ് അർഹനായി. ഉമയനല്ലൂർ നദീറ മൻസിലിൽ മുഹമ്മദ് കുഞ്ഞി​െൻറയും നദീറയുടെയും മകനാണ് ഒൗസ്. തിരുവനന്തപുരം പ്രസ്ക്ലബി​െൻറ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസത്തിൽനിന്ന് ഒന്നാംക്ലാസോടെയാണ് പി.ജി. ഡിപ്ലോമ പാസായത്. കൊല്ലം പ്രസ്ക്ലബി​െൻറ സ്ഥാപകനേതാക്കളിൽ പ്രമുഖനായ വി. ലക്ഷ്മണ​െൻറ സ്മരണാർഥം കൊല്ലം പ്രസ്ക്ലബ് ഏർപ്പെടുത്തിയ അവാർഡ് 2000രൂപയും പ്രശംസാപത്രവും അടങ്ങിയതാണ്. ഉയർന്ന മാർക്കോടെ ജേണലിസം പരീക്ഷ പാസാകുന്ന കൊല്ലം ജില്ലയിൽനിന്നുള്ള വിദ്യാർഥികൾക്കാണ് ഒാരോ വർഷവും അവാർഡ് നൽകുന്നത്. വി. ലക്ഷ്മണ​െൻറ ചരമവാർഷിക ദിനമായ നവംബർ ഒമ്പതിന് രാവിലെ 11ന് പ്രസ്ക്ലബിൽ നടക്കുന്ന അനുസ്മരണസമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.