എഴുത്തിെൻറ കുട്ടിവട്ടമേശ; കൂട്ടുകൂടി സബ്കലക്ടറും

തിരുവനന്തപുരം: വായനയും എഴുത്തും ത​െൻറ ദിനചര്യയുടെ ഭാഗമെന്ന് സബ്കലക്ടർ ഡോ. ദിവ്യ. എസ്. അയ്യർ. മലയാളഭാഷ വാരാഘോഷ ഭാഗമായി ജില്ല ഇൻഫർമേഷൻ ഓഫിസ് പട്ടം സ​െൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച എഴുത്തുകാരായ കുട്ടികളുടെ വട്ടമേശ സമ്മേളനത്തിലാണ് എഴുത്തി​െൻറയും വായനയുടെയും ലോകത്തെക്കുറിച്ച് സബ്കലക്ടർ വാചാലയായത്. എഴുത്താണോ നൃത്തമാണോ പാട്ടാണോ ഏറെയിഷ്ടം എന്ന ഒരു കുട്ടിചോദ്യത്തെ ഓണസദ്യയിൽ വിളമ്പുന്ന എല്ലാ കറികളും നമുക്ക് ഒരുപോലെ പ്രിയമല്ലേ എന്ന മറുചോദ്യം കൊണ്ടാണ് ദിവ്യ. എസ്.അയ്യർ നേരിട്ടത്. എങ്കിലും എഴുത്തിനോടുള്ള പ്രിയം അവർ സമ്മതിക്കുകയും ചെയ്തു. ഏറ്റവും ഇഷ്ടമുള്ള കൃതി ഖലീൽ ജിബ്രാ​െൻറ ദ േപ്രാഫെറ്റ് ആണെന്ന് പറഞ്ഞ അവർ കുട്ടികൾ അത് വായിക്കണമെന്ന് ഓർമിപ്പിക്കുകയും ചെയ്തു. തുടർന്ന്, കഥയെഴുത്ത് എങ്ങനെ എന്ന വിഷയത്തെ മുൻനിർത്തി ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരൻ കുട്ടികളുമായി സംവദിച്ചു. കവിതയെഴുത്തിനെക്കുറിച്ച് ബുക്ക്മാർക്ക് സെക്രട്ടറി ഗോകുലേന്ദ്രനും സംസാരിച്ചു. പ്രിൻസിപ്പൽ ഫാ. സി.സി. ജോൺ അധ്യക്ഷത വഹിച്ചു. ജില്ല ഇൻഫർമേഷൻ ഓഫിസർ കെ. സുരേഷ്കുമാർ സ്വാഗതം പറഞ്ഞു. മാനേജർ ദീപ ജോസഫ് മോഡറേറ്ററായി. ഹെഡ്മിസ്ട്രസ് ആശ അനി ജോർജും അധ്യാപകരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.