അശ്രദ്ധമായി ഓടിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: അശ്രദ്ധമായി അമിതവേഗതയിൽ ഓടിക്കുന്ന ടിപ്പർ ലോറികളും മറ്റ് വാഹനങ്ങളും പരിശോധന നടത്തി പിടിച്ചെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവിക്ക് നിർേദശം നൽകി. ആറ്റിങ്ങലിൽ സഹോദരനോടൊപ്പം ബൈക്കിൽ യാത്ര ചെയ്ത കോളജ് വിദ്യാർഥിനി ടിപ്പറിടിച്ച് മരിച്ച പശ്ചാത്തലത്തിലാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസി​െൻറ ഉത്തരവ്. ജില്ലയിൽ ഓടുന്ന ടിപ്പർ ലോറികൾ പരിശോധിക്കണമെന്നും കമീഷൻ ആർ.ടി.ഒക്ക് നിർദേശം നൽകി. സ്വീകരിച്ച നടപടി അറിയിക്കണമെന്നും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.