നിർമൽ കൃഷ്ണ ഫിനാസ് തട്ടിപ്പ് കോൺഗ്രസ്​ പ്രവർത്തകർ റോഡ് ഉപരോധിച്ചു; എം.എൽ.എമാരെ അടക്കം അറസ്​റ്റ്​ ചെയ്തു

പാറശ്ശാല: നിർമൽ ക്രിഷ്ണ ഫിനാൻസ് തട്ടിപ്പ് നടത്തിയവർക്കെതിരെ സി.ബി.ഐ അന്വഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കന്യാകുമാരി ജില്ല ഘട്ടത്തി​െൻറ നേതൃത്വത്തിൽ ശനിയാഴ്ച ധർണയും റോഡ് ഉപരോധവും നടത്തി. എം.എൽ.എമാർ അടക്കം നിരവധി പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ 11ഒാടെ കന്നുമാമൂട് ജങ്ഷനിൽ നടത്തിയ ധർണക്കു ശേഷം 12 ഒാടെ റോഡ് ഉപരോധിക്കുകയായിരുന്നു. വിളവംകോട് എം.എൽ.എ വിജയധരണിയെയും കുളച്ചൽ എം.എൽ.എ പ്രിൻസിനെയുമടക്കം 50 ൽഅധികം പേരെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 12ന് ആരംഭിച്ച ഉപരോധസമരം ഒരു മണിക്കൂറോളം നീണ്ടു. പാറശ്ശാല-വെള്ളറട റൂട്ടിൽ ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ധർണ എം. വിജയധരണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പളുകൽ മണ്ഡലം കമ്മിറ്റി അംഗം ബിജു അധ്യക്ഷതവഹിച്ചു. കുളച്ചൽ എം.എൽ.എ പ്രിൻസ്, കിള്ളിയൂർ എം.എൽ.എ രാജേഷ് കുമാർ, കോൺഗ്രസ് കന്യാകുമാരി ജില്ല കമ്മിറ്റി അംഗം ജ്യോതിഷ്കുമാർ, മുൻ പാറശ്ശാല എം.എൽ.എ എ.ടി. ജോർജ്, കെ.പി.സി.സി ജനറൽ സെക്രട്ടറി ആർ. വത്സലൻ, കൊല്ലിയോട് സത്യനേശൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.